Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബർ ബ്രോഡ്‌ബാൻഡുമായി ജിയോ

1 min read

മുംബൈ: ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബർ സേവനം വിജയകരമായി നടത്തിയെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചു. മുമ്പ് എത്തിച്ചേരാനാകാത്ത ഇന്ത്യയിലെ പ്രദേശങ്ങളിലേക്ക് അതിവേഗ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകാനാണ് ഈ സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ജിയോ തങ്ങളുടെ പുതിയ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡായ ‘ജിയോ സ്പെയ്സ് ഫൈബർ’ പ്രദർശിപ്പിച്ചു. ജിയോസ്‌പേസ് ഫൈബർ ഉൾപ്പെടെയുള്ള ജിയോയുടെ തദ്ദേശീയ സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളും ചടങ്ങിൽ ജിയോ പവലിയനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാൻ ആകാശ് അംബാനി പ്രദർശിപ്പിച്ചു. ഈ സേവനം രാജ്യത്തുടനീളം വളരെ താങ്ങാവുന്ന നിരക്കിൽ ലഭ്യമാകും. നിലവിൽ 450 ദശലക്ഷത്തിലധികം ഇന്ത്യൻ ഉപഭോക്താക്കൾക്ക് അതിവേഗ ബ്രോഡ്‌ബാൻഡ് ഫിക്‌സഡ് ലൈനും വയർലെസ് സേവനങ്ങളും ജിയോ നൽകുന്നു. ഇന്ത്യയിലെ എല്ലാ വീടുകളും ഡിജിറ്റലാക്കാൻ, ജിയോയുടെ പ്രീമിയർ ബ്രോഡ്ബാൻഡ് സേവനങ്ങളായ ജിയോഫൈബർ, ജിയോ എയർ ഫൈബർ എന്നിവയ്ക്കൊപ്പം ജിയോ സ്പെയ്സ് ഫൈബർ കൂട്ടിച്ചേർത്തു.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

സെല്ലുലാർ ടവറുകളെ കോർ നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുന്ന മൊബൈൽ ബാക്ക്‌ഹോളിന് ഉപഗ്രഹ ശൃംഖല അധിക ശേഷിയും നൽകും. ഈ മെച്ചപ്പെടുത്തൽ രാജ്യത്തിന്റെ ഏറ്റവും വിദൂര പ്രദേശങ്ങളിൽ ജിയോ 5ജി സേവനങ്ങളുടെ ലഭ്യതയും വിപുലീകരണവും കൂടുതൽ മെച്ചപ്പെടുത്തും. ലോകത്തിലെ ഏറ്റവും നൂതന മീഡിയം എർത്ത് ഓർബിറ്റ് (എംഇഒ) സാറ്റലൈറ്റ് ടെക്‌നോളജി ആക്‌സസ് ചെയ്യാൻ ജിയോ എസ്ഇഎസുമായി സഹകരിക്കുന്നു. ബഹിരാകാശത്ത് നിന്ന് സമാനതയില്ലാത്ത ജിഗാബൈറ്റ്, ഫൈബർ പോലെയുള്ള സേവനങ്ങൾ നൽകാൻ കഴിവുള്ള ഏക എംഇഒ കോൺസ്റ്റലേഷനാണിത്. എസ്ഇഎസിന്റെ ഓ3ബി, പുതിയ ഓ3ബി എംപവർ സാറ്റലൈറ്റുകളിലേക്ക് ജിയോയ്ക്ക് ആക്‌സസ് ഉള്ളതിനാൽ, ഇതുവരെ കാണാത്ത ഏറ്റവും മികച്ച സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഏക സേവനദാതാവായി ജിയോ മാറും. ഇത് ഇന്ത്യയൊട്ടാകെ താങ്ങാനാവുന്ന ബ്രോഡ്‌ബാൻഡ് സേവനം വാഗ്ദാനം ചെയ്യുന്നു.

  ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍

ജിയോ സ്പെയ്സ് ഫൈബറിന്റെ ശക്തിയും വ്യാപ്തിയും പ്രകടിപ്പിക്കുന്നതിനായി, ഇന്ത്യയിലെ നാല് വിദൂര സ്ഥലങ്ങൾ ഇതിനകം തന്നെ ജിയോ സ്പെയ്സ് ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗിർ, ഛത്തീസ്ഗഡിലെ കോർബ, ഒഡീഷയിലെ നബരംഗ്പൂർ, ഒഎൻജിസി-ജോർഹത്ത് അസം എന്നിവയാണ് അവ. “ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വീടുകളെയും ബിസിനസുകളെയും ആദ്യമായി ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് അനുഭവിക്കാൻ ജിയോ പ്രാപ്‌തമാക്കി. ജിയോസ്‌പേസ് ഫൈബർ ഉപയോഗിച്ച്, ഇതുവരെ കണക്‌റ്റുചെയ്‌തിട്ടില്ലാത്ത ദശലക്ഷക്കണക്കിന് ആളുകളെ ബന്ധിപ്പിക്കാൻ ഞങ്ങളുടെ സേവനം വിപുലീകരിക്കുന്നു,” ആകാശ് അംബാനി പറഞ്ഞു.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും
Maintained By : Studio3