ഒക്റ്റോബര്‍- ഡിസംബര്‍ ജിയോ വിപണി വിഹിതം ഉയര്‍ത്തിയെന്ന് അനലിസ്റ്റുകള്‍
1 min readന്യൂഡെല്‍ഹി: ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം തങ്ങളുടെ വരുമാന വിപണി വിഹിതം വര്‍ദ്ധിപ്പിച്ച ഒരേയൊരു ടെല്‍കോ ആയി മാറിയെന്ന് വിലയിരുത്തല്‍. എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരുടെ വിപണി വിഹിതം ഇടിഞ്ഞുലെന്നും വിപണി മല്‍സരം കടുപ്പിക്കാന്‍ കൂടുതല്‍ ഉപഭോക്താക്കളെ ഈ കമ്പനികള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ബ്രോക്കറേജ് കമ്പനിയായ ആക്സിസ് ക്യാപിറ്റല്‍ നിരീക്ഷിക്കുന്നു.
“ആര്‍ജിയോ മുന്‍പാദത്തെ അപേക്ഷിച്ച് ഒക്റ്റോബര്‍- ഡിസംബര്‍ കാലയളവില്‍ വരുമാന വിപണി വിഹിതം മെച്ചപ്പെടുത്തിയെന്നാണ് കാണുന്നത്,’ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിയോ 39.3 ശതമാനം വരുമാന വിപണി വിഹിതം ഇക്കാലയളവില്‍ നേടിയെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ പാദത്തില്‍ ഇത് 38.3 ശതമാനമായിരുന്നു ഇത്.
രാജ്യത്ത് ഏറെക്കാലമായി ലാഭം നിലനിര്‍ത്തുന്ന ഏക ടെലികോം കമ്പനി ജിയോ മാത്രമാണ്. എന്നാല്‍ എയര്‍ടെല്‍ ശക്തമായ തിരിച്ചുവരവ് പ്രകടമാക്കി വിപണി മല്‍സരം ഉയര്‍ത്തുന്നുണ്ട്. ഇന്‍റര്‍നെറ്റ് വേഗത ഉയര്‍ത്തിയും 5ജി-യുടെ വരവോടെ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയും വിപണി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും