ആര്‍എസ്ബി റീട്ടെയില്‍ ഇന്ത്യ ഐപിഒ

കൊച്ചി: ആര്‍എസ്ബി റീട്ടെയില്‍ ഇന്ത്യ ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി 500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 2.98 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.