അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കായി ഇന്‍ഫോസിസ് ഫിനാക്കിളിന്റെ സോഫ്റ്റ്‌വെയര്‍ സേവനം
അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തു
കൊച്ചി: രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് തങ്ങളുടെ സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ ബാങ്കിംഗ് സോഫ്റ്റ്‌വെയര്‍ സര്‍വീസ് (സാസ്) പദ്ധതി ഇന്‍ഫോസിസ് ഫിനാകിള്‍ പ്രഖ്യാപിച്ചു. ഇന്‍ഫോസിസിന്റെ പൂര്‍ണ ഉപസ്ഥാപനമായ എഡ്ജ് വെര്‍വിന്റെ ഭാഗമാണ് ഇന്‍ഫോസിസ് ഫിനാകിള്‍. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഈ സംവിധാനം ഇതിനകം രാജ്യത്തെ മൂന്ന് മുന്‍നിര അര്‍ബന്‍ സഹകരണ ബാങ്കുകളായ വിദ്യ സഹകാരി ബാങ്ക്, അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് ബരേലി, സൊറസ്ട്രിയന്‍ കോപ്പറേറ്റീവ് ബാങ്ക് എന്നിവ സ്വീകരിച്ചു കഴിഞ്ഞു.
ഈ മേഖലയിലെ മുന്‍നിര ഫിനാകിള്‍ സംവിധാനവും സമഗ്രമായ പ്രവര്‍ത്തന സൗകര്യവും സംയോജിപ്പിച്ചാണ് ന്യായമായ ചെലവില്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കായി സാസ് അവതരിപ്പിച്ചത്. സാരസ്വത് ഇന്‍ഫൊടെക്, ബെസ്റ്റ് ഓഫ് ബ്രീഡ് സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് ലോകോത്തര ഉപഭോക്തൃ അനുഭവങ്ങള്‍ കൂടി ലഭ്യമാക്കുന്ന ഈ സംവിധാനം അവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ അന്തിമ ഘട്ടം വരെ സബ്‌സ്‌ക്രിപ്ഷന്‍ എന്ന നിലയിലാണ് ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇതോടൊപ്പം ഫിനാകിള്‍ കോര്‍ ബാങ്കിംഗും എസ്‌ഐപിഎല്ലില്‍ നിന്നുള്ള അനുബന്ധ സേവനങ്ങളും നല്‍കും. എടിഎം സ്വിച്ച്, മൊബീല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ അധികമായി സ്വീകരിക്കാനും സൗകര്യമുണ്ട്.