9200 കോടിയിടെ ബയ്ബാക്ക് പ്രഖ്യാപിച്ച് ഇന്‍ഫോസിസ്
1 min readഓപ്പണ്‍ മാര്‍ക്കറ്റ് റൂട്ടിലൂടെ 9,200 കോടി രൂപയുടെ (1.23 ബില്യണ്‍ ഡോളര്‍) ഓഹരികള്‍ തിരികെ വാങ്ങുമെന്ന് ആഗോള സോഫ്റ്റ്വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് അറിയിച്ചു. മൂലധന നീക്കിയിരുപ്പിന്‍റെ ഭാഗമായി, ഇക്വിറ്റി ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി 9,200 കോടി രൂപയ്ക്ക് വാങ്ങുന്നത് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. ജൂണ്‍ മാസത്തില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരം തേടിയ ശേഷമായിരിക്കും വാങ്ങല്‍. 2019 മാര്‍ച്ചിലായിരുന്നു ഇതിനു മുമ്പ് കമ്പനി ബയ് ബാക്ക് സംഘടിപ്പിച്ചത്. അന്ന് 8,260 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് പൊതു വിപണിയില്‍ നിന്ന് തിരികെ വാങ്ങിയത്.