‘ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ലോകത്തെ ആകര്‍ഷിക്കുന്നു’
1 min readഅഹമ്മദാബാദ്: ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ലോകത്തെ ആകര്‍ഷിക്കുന്ന ഒന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അത് എല്ലായിടത്തും ചര്‍ച്ചാവിഷയമാണ്. ഇന്ത്യയുടെ വ്യക്തിത്വം ആഗോളതലത്തില്‍ പ്രതിധ്വനിക്കുകയും ഈ ദിവസങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രസിദ്ധമായ ദണ്ഡി യാത്രയുടെ ഒരു പകര്‍പ്പ് ഫ്ലാഗുചെയ്തതിന് ശേഷം സബര്‍മതിയിലെ ഗാന്ധി ആശ്രമത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“75-ാം സ്വാതന്ത്ര്യദിനവും സുഭാഷ്ചന്ദ്രബോസിന്‍റെ 125-ാം ജന്മവാര്‍ഷികവും ഒരേസമയം ആഘോഷിക്കാന്‍ നമുക്ക് അവസരം കൈവന്നിരിക്കുന്നു. ഇത് യാദൃശ്ചികം മാത്രമല്ല, ഇന്ത്യയുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ചുള്ള കാഴ്ചപ്പാടിന്‍റെ സംയോജനമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ മാത്രമല്ല, ആഗോളതലത്തിലുള്ള എല്ലാ സാമ്രാജ്യത്വ ഭരണങ്ങള്‍ക്കുമെതിരാണ് എന്ന് സുഭാഷ് ചന്ദ്രബോസ് പറഞ്ഞിരുന്നു”പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ മുഴുവന്‍ മനുഷ്യവര്‍ഗത്തിനും അനിവാര്യമായ ഒന്നായി നേതാജി വിശേഷിപ്പിച്ചു. കാലക്രമേണ, നേതാജിയുടെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം മറ്റു പല രാജ്യങ്ങളും വിദേശഭരണത്തില്‍നിന്നും മുക്തമായി. സാമ്രാജ്യത്വ ഭരണം ലോകമെമ്പാടും അവസാനിച്ചു,’ പ്രധാനമന്ത്രി പറഞ്ഞു.
386 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ട് പൂര്‍ത്തിയാക്കി ഏപ്രില്‍ ആറിന് 81 യാത്രകള്‍ ദണ്ഡിയിലെത്തും. ‘ആസാദി കാ അമൃത്’ ഫെസ്റ്റിവല്‍ വെബ്സൈറ്റും ‘ചര്‍ക്ക’ കാമ്പെയ്നും ആത്മനിര്‍ഭരത ഇന്‍കുബേറ്ററും ഇതോടനനുബന്ധിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു.