ഇന്ത്യയുടെ പണപ്പെരുപ്പ ലക്ഷ്യം 5 വര്‍ഷത്തേക്ക് ഉചിതം
1 min readന്യൂഡെല്‍ഹി: ഫ്ളെക്സിബിള്‍ ഇന്‍ഫ്ളെക്ഷന്‍ ടാര്‍ഗെറ്റിന് (എഫ്ഐടി) ഉള്ളില്‍ നിലവില്‍ പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ നിശ്ചയിച്ചുള്ള ലക്ഷ്യം ഹ്രസ്വകാലത്തേക്ക് ഉചിതമാണെന്ന് റിസര്‍വ് ബാങ്കിന്‍റെ ആഭ്യന്തര റിപ്പോര്‍ട്ട്. 2016 ലാണ് റിസര്‍വ് ബാങ്ക് ഫ്ളെക്സിബിള്‍ ഇന്‍ഫ്ളെക്ഷന്‍ ടാര്‍ഗെറ്റിന് തുടക്കമിട്ടത്. 2-6 ശതമാനത്തില്‍ പണപ്പെരുപ്പ ലക്ഷ്യം നിശ്ചയിക്കാനാണ് ഇത് നിലവില്‍ നിഷ്ടകര്‍ഷിക്കുന്നത്. 4 ശതമാനത്തില്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനാണ് ശ്രമിക്കുന്നത്.
ഒരു തുറന്ന സമ്പദ്വ്യവസ്ഥയില്‍ പണ നയത്തിന്‍റെ നടത്തിപ്പില്‍, വിദേശനാണ്യ കരുതല്‍ ശേഖരവും അനുബന്ധമായ പണമൊഴുക്ക് കൈകാര്യം ചെയ്യലും നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മൂലധന ഒഴുക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
വില സ്ഥിരത ലക്ഷ്യം വച്ച് നടപ്പാക്കിയ എഫ്ഐടി മൂലധന അക്കൗണ്ടിന്‍റെ കൂടുതല്‍ ഉദാരവല്‍ക്കരണത്തിനും ഇന്ത്യന്‍ രൂപയുടെ അന്താരാഷ്ട്രവല്‍ക്കരണത്തിനും കാരണമാകുന്നുവെന്നും കേന്ദ്ര ബാങ്കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.