August 28, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ഇന്ത്യയുടെ കരുതല്‍ ധനം ഇപ്പോള്‍ 18 മാസത്തെ ഇറക്കുമതിക്ക് തുല്യമാണ്.

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 580.3 ബില്യണ്‍ ഡോളറിലെത്തി. ഇപ്പോള്‍ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ റഷ്യയെ മറികടന്ന് നാലാമത്തെ രാജ്യമായി മാറി ഇന്ത്യ മാറിയിരിക്കുകയാണ്. കോവിഡ് 19 സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന വിപണികള്‍ അസ്ഥിരതയില്‍ നിന്ന് രക്ഷനേടാനായി കരുതല്‍ ശേഖരം വര്‍ധിപ്പിക്കുകയാണ്.

ഇന്ത്യയിലെയും റഷ്യയിലെയും കരുതല്‍ ധനം മാസങ്ങളായി വളര്‍ച്ചയില്ലാത്ത സ്ഥിയിലായിരുന്നു. റഷ്യന്‍ ശേഖരം കൂടുതല്‍ വേഗതയില്‍ ഇടിഞ്ഞതിനാല്‍ ഇന്ത്യ മുന്നിലേക്ക് എത്തുകയായിരുന്നു. മാര്‍ച്ച് 5 വരെ ഇന്ത്യയുടെ വിദേശ കറന്‍സി ശേഖറരം 4.3 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 580.3 ബില്യണ്‍ ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ഫോറെക്സ് റിസര്‍വ് ഉള്ളത് ചൈനയ്ക്കാണ്. പിന്നാലെ ജപ്പാനും സ്വിറ്റ്സര്‍ലന്‍ഡും ഉണ്ട്.

  ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾ 100 ​​രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും: പ്രധാനമന്ത്രി

ഇന്ത്യയുടെ കരുതല്‍ ധനം ഇപ്പോള്‍ 18 മാസത്തെ ഇറക്കുമതിക്ക് തുല്യമാണ്. എഫ്ഐഐകളുടെ ഓഹരി വിപണിയിലേക്കുള്ള വന്‍തോതിലുള്ള വരവും എഫ്ഡിഐയും കരുതല്‍ ധനത്തെ വര്‍ധിപ്പിക്കുന്നുണ്ട്. അക്യൂട്ട് റേറ്റിംഗിന്‍റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ആരോഗ്യകരമായ പോര്ട്ട്ഫോളിയൊ വരവ്, പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള ക്രമീകരണം എന്നിവ മൂലം 2021ല്‍ ഇന്ത്യന്‍ രൂപ ഇതുവരെ ശക്തിപ്പെടുന്ന പ്രവണതയാണ് പ്രകടമാക്കുന്നത്.

‘കേന്ദ്ര ബാങ്കില്‍ നിന്നുള്ള എഫ്എക്സ് ഇടപെടല്‍, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തുടരും. പണപ്പെരുപ്പം മയപ്പെടുന്നതിനൊപ്പം ഇതിന്‍റെ വേഗത കുറയ്ക്കാനാണ് സാധ്യത. രൂപ ക്രമേണ ശക്തിപ്പെടും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഒരു ഡോളറിനെതിരേ 73 രൂപയായിരുന്നത് ഈ മാര്‍ച്ചില്‍ 71 രൂപയിലേക്ക് എത്തുമെന്ന് കരുതുന്നു”റിപ്പോര്‍ട്ടില്‍ പറയുന്നു.

  സീതത്തോട് കയാക്കിങ് ഫെസ്റ്റിവെല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
Maintained By : Studio3