November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊവിഡ് ട്വീറ്റുകളുടെ എണ്ണത്തില്‍ 1958 ശതമാനം വര്‍ധന

പ്രത്യേകിച്ച് ഈ കഴിഞ്ഞ വര്‍ഷത്തില്‍ ആളുകള്‍ ട്വിറ്റര്‍ ഉപയോഗിച്ച രീതി വളരെയേറെ മെച്ചപ്പെട്ടു  

കൊച്ചി: കൊവിഡ് 19 മഹാമാരിയുടെ തുടക്കം മുതല്‍ ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് ആധികാരിക വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിലും ട്വിറ്റര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. പ്രത്യേകിച്ച് ഈ കഴിഞ്ഞ വര്‍ഷത്തില്‍ ആളുകള്‍ ട്വിറ്റര്‍ ഉപയോഗിച്ച രീതി വളരെയേറെ മെച്ചപ്പെട്ടു. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗ സമയത്ത് ജനങ്ങള്‍ക്ക് ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍, മരുന്നുകള്‍, ഭക്ഷണ ആവശ്യകത എന്നിവ വര്‍ധിക്കുകയും കൃത്യസമയത്ത് സുരക്ഷിതമായ സഹായം വാഗ്ദാനം ചെയ്ത് ട്വിറ്റര്‍ ഒരു മികച്ച ഹെല്‍പ്പ്‌ലൈനായി പ്രവര്‍ത്തിക്കുകയും ചെയ്തു. തികച്ചും അവിശ്വസനീയമാം വിധമായിരുന്നു പരസ്പരം പിന്തുണയ്ക്കുന്നതിനായുള്ള ജനങ്ങളുടെ പ്രവര്‍ത്തനം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

2021 ഏപ്രില്‍ 01 മുതല്‍ മെയ് 31 വരെ കൊവിഡ് 19 സംബന്ധിച്ച ട്വീറ്റുകളില്‍ പലമടങ്ങ് വര്‍ധന പ്രകടമായി. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് കൊവിഡിനെതിരായ ഈ പ്രവര്‍ത്തനങ്ങള്‍ നൂറ് ശതമാനം വളര്‍ച്ച നേടി. ഈ വളര്‍ച്ചയെ ട്വിറ്റര്‍ വിശകലനം ചെയ്യുകയും അവയെ വിവിധ വിഭാഗങ്ങളായി തിരിക്കുകയും ചെയ്തു.

വൈദ്യസഹായം തേടുന്നതിനും നല്‍കുന്നതിനുമുള്ള ട്വീറ്റുകള്‍ 1958 ശതമാനമാണ് (20 മടങ്ങ്) വര്‍ധിച്ചത്. മഹാമാരിയുടെ രണ്ടാം തരംഗ സമയത്ത് ഹാഷ്ടാഗ് ചേര്‍ത്തുകൊണ്ടുള്ള ‘കൊവിഡ്19’ 77 ശതമാനം കൂടുതലാണ് ട്വീറ്റ് ചെയ്തത്. ഫെബ്രുവരി, മാര്‍ച്ച് കാലയളവിനെ അപേക്ഷിച്ച് ഹാഷ്ടാഗ് ചേര്‍ത്തുകൊണ്ടുള്ള ‘ബ്ലഡ്’ 72 ശതമാനം കൂടുതല്‍ ട്വീറ്റ് ചെയ്തു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3