ഇന്ത്യയും മൗറീഷ്യസും വ്യാപാരക്കരാര്‍ ഒപ്പിട്ടു
1 min readഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയും മൗറീഷ്യസും സമഗ്ര സാമ്പത്തിക സഹകരണ-പങ്കാളിത്ത ഉടമ്പടി (സിഇസിപിഎ) ഒപ്പുവച്ചു. ഇരട്ടനികുതി ഒഴിവാക്കലിന് (ഡിടിഎ) മൗറീഷ്യസുമായുള്ള ഉടമ്പടി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ മുമ്പത്തെ വ്യാപാരക്കരാറിനു പകരം പുതിയത് അവതരിപ്പിക്കുകയാണ്. ഇന്ത്യ നല്‍കിയ നികുതി ആനുകൂല്യത്തിന്‍റെ ഫലമായി ഇന്ത്യയിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിക്കുന്ന രാജ്യമായി മൗറീഷ്യസ് മാറിയിരുന്നു.