കാലാവസ്ഥയും യുവത്വവും പകര്‍ച്ചവ്യാധിയില്‍ നിന്ന് സംരക്ഷിക്കില്ലെന്നതാണ് ഇന്ത്യ നല്‍കുന്ന പാഠം
1 min read
ഒരു രാജ്യവും കോവിഡ്-19 പകര്‍ച്ചവ്യാധിയില്‍ നിന്ന് സുരക്ഷിതരല്ലെന്നും അമേരിക്കയിലെ സാംക്രമിക രോഗ വിദഗ്ധര്‍ ആന്തോണി ഫൗസി
ഇന്ത്യയില്‍ നിലവിലുണ്ടായിരിക്കുന്ന ഭയാനയകമായ സാഹചര്യം ഒരു രാജ്യവും ആഗോള പകര്‍ച്ചവ്യാധിയില്‍ നിന്ന് സുരക്ഷിതരല്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് അമേരിക്കയിലെ കോവിഡ്-19 പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്തോണി ഫൗസി. കാലാവസ്ഥയും യുവത്വവും രോഗത്തില്‍ നിന്ന് സംരക്ഷണമൊരുക്കില്ലെന്നും ഇന്ത്യയിലെ ഗുരുതരമായ സാഹചര്യം പരാമര്‍ശിച്ച് കൊണ്ട് ആന്തോണി ഫൗസി പറഞ്ഞു.
വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഒരു രാജ്യങ്ങളും പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ഭീഷണക്ക് അതീതരല്ലെന്ന് ഫൗസി സൂചിപ്പിച്ചത്. മുമ്പ് വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളില്‍ പകര്‍ച്ചവ്യാധി നിരക്ക് കുറവായിരുന്നപ്പോള്‍ കാലാവസ്ഥ, യുവത്വം പോലുള്ള ഘടകങ്ങള്‍ അതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഒരു ആഗോള പകര്‍ച്ചവ്യാധി ഉണ്ടാകുമ്പോള്‍ ഒരു രാജ്യവും അതില്‍ നിന്ന് സുരക്ഷിതരല്ലെന്നാണ് ഇന്ത്യയിലും ആഫ്രിക്കയിലും നിലവിലുള്ള ഉയര്‍ന്ന രോഗവ്യാപനം വ്യക്തമാക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് കൂടിയായ ഫൗസി പറഞ്ഞു.
പലതരത്തിലുള്ള കോവിഡ്-19 വകേദങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവക്കെതിരെ നിലവിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്തി ഇനിയും പഠിക്കേണ്ട വിഷയമാണെങ്കിലും ഇന്ത്യയില്‍ വാക്‌സിനുകള്‍ ആവശ്യമാണെന്ന് ഫൗസി പറഞ്ഞു. നിലവിലെ അവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിന് ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യുക എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ള പോംവഴിയെന്നും ഫൗസി പറഞ്ഞു. അമേരിക്കയിലെ പ്രധാന ആരോഗ്യ ഏജന്‍സിയായ സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് വേണ്ട സാങ്കേതിക പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എല്ലായിടങ്ങളിലും പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ ഉണ്ടാകാവുന്ന അപകടമാണ് ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് വൈറ്റ് ഹൗസിലെ കൊറോണ വൈറസ് പ്രതിരോധ കോര്‍ഡിനേറ്റര്‍ ജെഫറി ഡസ്റ്റണ്‍ സീയെന്റ്‌സ് പറഞ്ഞു.