2020 വളര്‍ച്ചയില്‍ റൈഡ് ഹെയ്ലിംഗിനെ മറികടന്ന് യുബറിന്‍റെ ഡെലിവറി ബിസിനസ്
1 min readസാന്‍ ഫ്രാന്‍സിസ്കോ: റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോം യുബര്‍ 2020 ലെ നാലാം പാദത്തില്‍ തങ്ങളുടെ നഷ്ടം കുറച്ചു. 3.2 ബില്യണ്‍ ഡോളര്‍ വരുമാനം രേഖപ്പെടുത്തിയ ത്രൈമാസത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് മുന്‍പാദത്തെ അപേക്ഷിച്ച് ഉണ്ടായത്. എന്നാല്‍ മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 16 ശതമാനം ഇടിവ് ആണിത്.
2020ല്‍ മൊത്തമായി യുബറിന്‍റെ അറ്റ നഷ്ടം 6.77 ബില്യണ്‍ ഡോളറാണ്, ഇത് 2019 ലെ 8.51 ബില്യണ്‍ നഷ്ടത്തില്‍ നിന്ന് 20 ശതമാനം മെച്ചപ്പെടലാണ്. നാലാം പാദത്തില്‍ യുബറിന് 968 മില്യണ്‍ ഡോളര്‍ നഷ്ടമായി. ഒരു വര്‍ഷം മുമ്പ് ഇത് 1.1 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം, ഡെലിവറി ഗ്രോസ് ബുക്കിംഗ് 130 ശതമാനം വര്‍ധിച്ച് 10.05 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ മൊബൈല്‍ ഗ്രോസ് ബുക്കിംഗ് 50 ശതമാനം ഇടിഞ്ഞ് 6.79 ബില്യണ്‍ ഡോളറിലെത്തി.
“2020 തീര്‍ച്ചയായും ഞങ്ങളുടെ നിലനില്‍പ്പിനെ പരീക്ഷിച്ചുവെങ്കിലും, പ്രാദേശിക വാണിജ്യ മേഖലയിലെ ഞങ്ങളുടെ കഴിവുകളെ ഇത് നാടകീയമായി ത്വരിതപ്പെടുത്തി, ഞങ്ങളുടെ ഡെലിവറി ബിസിനസ്സ് വന്‍ തോതില്‍ വളര്‍ന്നു,” ഉബര്‍ സിഇഒ ഡാര ഖോസ്രോഷാഹി പറഞ്ഞു. കൊറോണയുടെ ആശങ്കയും ലോക്ക്ഡൗണകളും നിലനില്‍ക്കുന്നത് ഡെലിവറിക്കായുള്ള ആവശ്യകത ഇക്കഴിഞ്ഞ ജനുവരിയിലും നിലനിര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.