പ്രാദേശിക ഭാഷയില്‍ മെന്‍ററിങുമായി ഐഐഎം സമ്പല്‍പൂര്‍
കൊച്ചി: ചെറുകിട സംരംഭകര്‍ക്കായി ഐഐഎം സമ്പല്‍പൂര്‍ ഇതാദ്യമായി പ്രാദേശിക ഭാഷയിലുള്ള മെന്‍ററിങ് പരിപാടിക്കു തുടക്കം കുറിച്ചു. 12 ആഴ്ച നീളുന്ന വാരാന്ത്യങ്ങളിലുള്ള പരിശീലന പരിപാടിയുടെ രണ്ടു പതിപ്പുകളാണ് ഇതിനകം സംഘടിപ്പിച്ചത്. സിഡ്ബിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനത്തില്‍ ഡിസൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ജിഎസ്ടി, സാമ്പത്തിക ആസൂത്രണം, ആശയവിനിമയം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. പശ്ചിമ ഒഡിസയിലെ മാസ്റ്റര്‍ വീവര്‍മാര്‍ക്കായാണ് പരിപാടി നടത്തിയത്. തദ്ദേശീയ ഹാന്‍ഡ്ലൂം വ്യവസായത്തെ പിന്തുണക്കുന്നതില്‍ തങ്ങള്‍ക്കു വന്‍ പ്രതിബദ്ധതയാണുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു.