സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിച്ച സമയത്തില്‍ വന്‍ വര്‍ധന
ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിച്ച സമയത്തില്‍ 39 ശതമാനത്തോളം വര്‍ധന. കൊവിഡ്19 അടച്ചിടലിനെതുടര്‍ന്ന് മിക്കവരും വീട്ടിനകത്ത് ഒതുങ്ങിക്കൂടിയതാണ് കാരണം. 2019 ല്‍ പ്രതിദിനം ശരാശരി 3.3 മണിക്കൂറാണ് ഇന്ത്യയിലെ ജനങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിച്ചതെങ്കില്‍ 2020 ല്‍ ഈ ശരാശരി ഓരോ ദിവസവും 4.6 മണിക്കൂറായി വര്‍ധിച്ചു. ആപ്പ് ആനിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഇന്ത്യയില്‍ ആപ്പ് ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തോളം വര്‍ധനയും രേഖപ്പെടുത്തി. 2020 ല്‍ 24.27 ബില്യണ്‍ ഡൗണ്‍ലോഡുകള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ആപ്പ് ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ ചൈന കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ.
ആപ്പ് സ്റ്റോറുകളിലെ ഉപയോക്താക്കളുടെ ചെലവിടല്‍ കണക്കുകളില്‍ ഇന്ത്യയുടെ സ്ഥാനം 25ാം സ്ഥാനത്താണ്. ഇന്‍ആപ്പ് പര്‍ച്ചേസ്, സബ്‌സ്‌ക്രിപ്ഷന്‍ എന്നീ വകയില്‍ 500 ദശലക്ഷം യുഎസ് ഡോളറാണ് ചെലവഴിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ധന.
സെഷനുകളുടെ കാര്യത്തില്‍ ഏറ്റവുമധികം വര്‍ധന നേടിയത് കേരളത്തിന്റെ ബെവ്ക്യൂ ആപ്പ് ആണ്. ഡൊമിനോസ് പിസ്സ, ഫ്രെഷ് ടു ഹോം ആപ്പുകളെയാണ് ബെവ്ക്യൂ പിന്നിലാക്കിയത്.