പുതിയ ഹോണ്ട 2023 ഹോര്‍നെറ്റ് 2.0
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി. ശക്തമായ 184.40സിസി, 4 സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പിജിഎം-എഫ്‌ഐ എഞ്ചിനാണ് 2023 ഹോര്‍നെറ്റ് 2.0ന്. ഇത് 12.70 കി.വാട്ട് പവറും, 15.9 എന്‍.എം ടോര്‍ക്കും നല്‍കും. 200 സിസിയില്‍ താഴെയുള്ള വിഭാഗത്തില്‍ ആദ്യമായി അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫ്രണ്ട് ഫോര്‍ക്കും 2023 ഹോര്‍നെറ്റ് 2.0ല്‍ വരുന്നു. ഹോണ്ടയുടെ 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും എച്ച്എംഎസ്‌ഐ വാഗ്ദാനം ചെയ്യുന്നു. പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ നിറങ്ങളില്‍ വരുന്ന ഹോര്‍നെറ്റ് 2.0 ഒബിഡി2 ഡബിള്‍ ഡിസ്‌ക് വേരിയന്റിന് 1,39,000 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഉത്പന്ന നിരയെ നവീകരിക്കുന്നതില്‍ എച്ച്എംഎസ്‌ഐ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും, പ്രസിഡന്റും, സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു.