November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബ്ലു ഫ്ളാഗ് ബീച്ച്’ പദവിയുമായി ദ്വാരകയിലെ ശിവ്രാജ്പുര്‍

1 min read

ദ്വാരക: ഗുജറാത്ത് ടൂറിസത്തിന് കൂടുതല്‍ കരുത്തു പകര്‍ന്നുകൊണ്ട് ദ്വാരകയിലെ ശിവ്രാജ്പുര്‍ ബീച്ചിന് ‘ബ്ലു ഫ്ളാഗ് ബീച്ച്’ പദവി ലഭിച്ചു. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ലാഭരഹിത സംഘടനയായ ‘ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്‍റല്‍ എജൂക്കേഷന്‍’ ആണ് ബ്ലൂ ഫളാഗ് ബീച്ച് സര്‍ട്ടിഫിക്കറ്റ് ‘നല്‍കിയത്. ഈ ബഹുമതി ലഭിച്ച കടല്‍ത്തീരങ്ങള്‍ ലോകത്തെ ഏറ്റവും വൃത്തിയുള്ളതും സുന്ദരവുമായ ബീച്ചുകളായി കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട വോളന്‍ററി ഇക്കോ ലേബല്‍ കൂടിയാണിത്.

ജലത്തിന്‍റെ ഗുണനിലവാരം, പരിസ്ഥിതി മാനേജ്മെന്‍റ്, പരിസ്ഥിതി വിദ്യാഭ്യാസം, വിവരങ്ങള്‍, സുരക്ഷ, സേവനം തുടങ്ങി പ്രധാന വിഭാഗങ്ങളില്‍ മൊത്തം 33 മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

പ്രകൃതി മനോഹരമായ കാഴ്ചയാണ് ശിവ്രാജ്പുര്‍ ബീച്ച് നല്‍കുന്നത്. തെളിഞ്ഞതും നീലനിറത്തിലുമുള്ള ശാന്തമായ കടലും തീരവും വിനോദസഞ്ചാരികളെ അല്‍ഭുതപ്പെടുത്തുന്നു. ശിവ്രാജ്പുര്‍ ബീച്ച് സുരക്ഷിതവും സുന്ദവുമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ദ്വാരകയ്ക്കും ഒഖയ്ക്കും ഈഇടയില്‍ സ്ഥിതി ചെയ്യുന്ന ബീച്ച് ഗുജറാത്ത് ടൂറിസം കോര്‍പറേഷനാണ് വികസിപ്പിക്കുന്നത്.

വന്യജീവികള്‍ക്ക് പേരുകേട്ട ഖംബാലിയ താലൂക്കിലെ നരാരയും ചരിത്ര പ്രാധാന്യമുള്ള ബര്‍ദാ ദുന്‍ഗറിലെ കിലേശ്വര്‍ മഹാദേവ് ക്ഷേത്രവുമാണ് ദ്വാരക ജില്ലയിലെ മറ്റ് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. പുണ്യ നദിയായ ഗോമതിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വാരക ഹിന്ദുക്കളുടെ നാലു പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഏഴു മോക്ഷദായി പട്ടണങ്ങളില്‍ ഒന്നുമാണ്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഡോ. എസ്.ആര്‍ റാവുവാണ് ഇതിന്‍റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്. 72 തൂണുകളിലായുള്ള 52 മീറ്റര്‍ ഉയരമുള്ള ക്ഷേത്രം പ്രസിദ്ധമാണ്. പ്രധാന ക്ഷേത്രത്തോട് ചേര്‍ന്നാണ് രുക്മിണി ക്ഷേത്രം. ജഗദ്ഗുരു ശങ്കരാചാര്യ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ശാരദാ പീഠവും ദ്വാരകയിലാണ്.

Maintained By : Studio3