December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പവന്‍ പാരഖ് ജിയോജിതിന്റെ പുതിയ ഫണ്ട് മാനേജര്‍

1 min read

കൊച്ചി: ജിയോജിത്തിന്റെപോര്‍ട്ട്‌ഫോളിയോ ആന്റ് മാനേജ്ഡ് അസറ്റ്‌സ് വിഭാഗത്തില്‍ ഫണ്ട് മാനേജരായി പവന്‍ പാരഖ് നിയമിതനായി. ഓഹരിവിപണിയില്‍ 17 വര്‍ഷത്തെ അനുഭവസമ്പത്തുള്ള പവന്‍ പാരഖ് ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റുമാണ്. മുംബൈ ആസ്ഥാനമായി ആയിരിക്കും പവന്‍ പ്രവര്‍ത്തിക്കുക. പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്റ് സര്‍വീസസ്, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്‌സ് എന്നീമേഖലകളില്‍ ഫ്‌ളെക്‌സി ക്യാപ്, മള്‍ട്ടിക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ കൈകാര്യംചെയ്യുന്നതില്‍വിദഗ്ധനായ പവന്‍ റിനൈസന്‍സ് ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍സ് എന്ന സ്ഥാപനത്തിലാണ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്.
വിപണിയെക്കുറിച്ച് ആഴത്തിലുള്ള അറിവും, ഈ രംഗത്ത് ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവുമുള്ള പവന്‍ പരാഖിന്റെ വൈദഗ്ധ്യം ജിയോജിതിന്റെ പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് ടീമിനും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നുറപ്പാണെന്ന് ജിയോജിത് പോര്‍ട്ട്ഫോളിയോ ആന്റ് മാനേജ്ഡ് അസറ്റ്‌സ് വിഭാഗം സിഇഒ ഗോപിനാഥ് നടരാജന്‍ പറഞ്ഞു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3