November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്ത്രീകള്‍ക്കായി ഗാര്‍മിന്‍ ലില്ലി സ്മാര്‍ട്ട്‌വാച്ച് അവതരിപ്പിച്ചു

1 min read

ക്ലാസിക് വേരിയന്റിന് 25,990 രൂപയും സ്‌പോര്‍ട്ട് വേരിയന്റിന് 20,990 രൂപയുമാണ് വില

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഗാര്‍മിന്‍ ലില്ലി സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്ത്രീകള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ഫാഷന്‍ സ്മാര്‍ട്ട്‌വാച്ച് എന്ന് അമേരിക്കന്‍ കമ്പനി വ്യക്തമാക്കി. ചെറിയ കൈത്തണ്ടകള്‍ക്കായി 14 എംഎം സ്ട്രാപ്പ് ലഭിക്കും. ഗര്‍ഭാവസ്ഥ, ആര്‍ത്തവചക്രം എന്നിവ നിരീക്ഷിക്കുന്നതിനായി സ്ത്രീകള്‍ക്ക് മാത്രമായ ഫീച്ചറുകള്‍ നല്‍കി. കൂടാതെ പിലാറ്റിസ് ഉള്‍പ്പെടെയുള്ള വര്‍ക്ക്ഔട്ട് മോഡുകളും ഉണ്ടായിരിക്കും. ലൈവ്ട്രാക്ക് എന്ന പുതിയ സുരക്ഷാ ഫീച്ചറും സ്മാര്‍ട്ട്‌വാച്ചില്‍ നല്‍കി. സ്മാര്‍ട്ട്‌വാച്ച് ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തല്‍സമയം അറിയാന്‍ അനുവദിക്കുന്ന ഫീച്ചറാണിത്. അഞ്ച് ദിവസം വരെ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ക്ലാസിക്, സ്‌പോര്‍ട്ട് എന്നീ രണ്ട് ഓപ്ഷനുകളില്‍ ഗാര്‍മിന്‍ ലില്ലി ലഭിക്കും. ഇറ്റാലിയന്‍ തുകല്‍ ഉപയോഗിച്ച ബാന്‍ഡ്, സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബെസെല്‍ എന്നിവ ലഭിച്ചതാണ് ക്ലാസിക് വേരിയന്റ്. സിലിക്കോണ്‍ ബാന്‍ഡ്, അലുമിനിയം ബെസെല്‍ എന്നിവ സഹിതമാണ് സ്‌പോര്‍ട്ട് വേരിയന്റ് വരുന്നത്. ക്ലാസിക് വേരിയന്റിന് 25,990 രൂപയും സ്‌പോര്‍ട്ട് വേരിയന്റിന് 20,990 രൂപയുമാണ് വില. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ടാറ്റ ക്ലിക്ക്, മിന്ത്ര, പേടിഎം എന്നിവിടങ്ങളില്‍ രണ്ട് വേരിയന്റുകളും ലഭിക്കും. ഗാര്‍മിന്‍ ബ്രാന്‍ഡ് സ്റ്റോറുകള്‍, ഹീലിയോ വാച്ച് സ്‌റ്റോറുകള്‍, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ലൈഫ്‌സ്റ്റൈല്‍ സ്റ്റോറുകള്‍, ജസ്റ്റ് ഇന്‍ ടൈം, കമല്‍ വാച്ച്, മലബാര്‍ ടൈംസ് എന്നീ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ കൂടാതെ മറ്റ് മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്‌റ്റോറുകളിലും ലഭിക്കും.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ക്രീം ഗോള്‍ഡ്/ബ്ലാക്ക്, ഡാര്‍ക്ക് ബ്രോണ്‍സ്/പലോമ, ലൈറ്റ് ഗോള്‍ഡ്/വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഗാര്‍മിന്‍ ലില്ലി ക്ലാസിക് ലഭിക്കും. അതേസമയം, ക്രീം ഗോള്‍ഡ്/വൈറ്റ്, റോസ് ഗോള്‍ഡ്/ലൈറ്റ് സാന്‍ഡ്, മിഡ്‌നൈറ്റ് ഓര്‍ക്കിഡ്/ഡീപ്പ് ഓര്‍ക്കിഡ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഗാര്‍മിന്‍ ലില്ലി സ്‌പോര്‍ട്ട് വരുന്നത്.

വൃത്താകൃതിയുള്ള ഒരു ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഗ്രേസ്‌കെയില്‍ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയേകുന്നതാണ് 240, 201 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലേ. ഫൈബര്‍ റീഇന്‍ഫോഴ്‌സ്ഡ് പോളിമര്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ് കേസ്. 24 ഗ്രാം മാത്രമാണ് സ്മാര്‍ട്ട്‌വാച്ചിന്റെ ഭാരം. ‘പള്‍സ് ഓക്‌സിജന്‍’ സ്ലീപ്പ് ട്രാക്കിംഗ് ഓഫ് ചെയ്താല്‍ അഞ്ച് ദിവസം വരെ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കും. 5 എടിഎം വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് സവിശേഷതയാണ്. 34.5 എംഎം, 34.5 എംഎം, 10.15 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

ഹൃദയമിടിപ്പ്, വിശ്രമ സമയങ്ങളിലെ ഹൃദയമിടിപ്പ്, ബ്ലഡ് ഓക്‌സിജന്‍ സാച്ചുറേഷന്‍, മാനസിക സമ്മര്‍ദ്ദം, ഉറക്കം എന്നിവയും നിരീക്ഷിക്കും. ഗര്‍ഭാവസ്ഥ, ആര്‍ത്തവചക്രം എന്നിവ നിരീക്ഷിക്കുന്നതിനായി സ്ത്രീകള്‍ക്ക് മാത്രമായ ഫീച്ചറുകള്‍ നല്‍കി. ഗാര്‍മിന്‍ കണക്റ്റ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ഗര്‍ഭസംബന്ധമായ ലക്ഷണങ്ങള്‍, കുട്ടിയുടെ ചലനങ്ങള്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എന്നീ വിവരങ്ങള്‍ നല്‍കാനും റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാനും കഴിയും. വ്യായാമം, പോഷകാഹാരം എന്നിവ സംബന്ധിച്ച ടിപ്പുകള്‍ ലഭിക്കും. ‘ബോഡി ബാറ്ററി’ ഊര്‍ജ നിരീക്ഷണമാണ് മറ്റൊരു സവിശേഷത. ശരീരത്തിന്റെ നിലവിലെ ഊര്‍ജ നില അറിയാനും അതനുസരിച്ച് വര്‍ക്ക്ഔട്ടുകള്‍, വിശ്രമ സമയങ്ങള്‍, ഉറക്കം എന്നിവ നിശ്ചയിക്കാനും കഴിയും.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

സ്മാര്‍ട്ട് നോട്ടിഫിക്കേഷനുകള്‍, കലണ്ടര്‍ റിമൈന്‍ഡറുകള്‍, ഫൈന്‍ഡ് മൈ ഫോണ്‍, സ്മാര്‍ട്ട്‌ഫോണ്‍ മ്യൂസിക് കണ്‍ട്രോള്‍ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍. സ്‌ട്രെംഗ്ത്ത്, കാര്‍ഡിയോ, എല്ലിപ്റ്റിക്കല്‍ ട്രെയ്‌നിംഗ്, സ്റ്റെയര്‍ സ്റ്റെപ്പിംഗ്, യോഗ, പിലാറ്റിസ് ബ്രീത്ത് വര്‍ക്ക്, ബൈക്കിംഗ്, റണ്ണിംഗ്, ട്രെഡ്മില്‍ എന്നീ വര്‍ക്ക്ഔട്ട് മോഡുകളും ഉണ്ടായിരിക്കും.

Maintained By : Studio3