ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്‌സ് ജനുവരി 20 മുതല്‍
ഫ്‌ലിപ്കാര്‍ട്ട് ‘ബിഗ് സേവിംഗ് ഡേയ്‌സ്’ വില്‍പ്പന ജനുവരി 20 ന് ആരംഭിക്കും. 24 വരെ നീണ്ടുനില്‍ക്കും. ‘പ്ലസ്’ അംഗങ്ങള്‍ക്ക് ഒരു ദിവസം മുന്നേ വില്‍പ്പന ആരംഭിക്കും. എതിരാളിയായ ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് റിപ്പബ്ലിക് ഡേ സെയ്ല്‍ ആണ്.
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എത്രമാത്രം വിലക്കിഴിവ് നല്‍കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സാംസംഗ് ഗാലക്‌സി എഫ്41, മോട്ടോ ജി 5ജി, ഐഫോണ്‍ എക്‌സ്ആര്‍, സാംസംഗ് എസ്20 പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും.
ഇലക്ട്രോണിക്‌സ്, ആക്‌സസറികള്‍ക്ക് 80 ശതമാനം വരെയും ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും ബെസ്റ്റ് സെല്ലിംഗ് ലാപ്‌ടോപ്പുകള്‍ക്കും 70 ശതമാനം വരെയും റിയല്‍മീ വെയറബിള്‍സിന് 50 ശതമാനം വരെയും ഹോം, കിച്ചണ്‍ ഉപകരണങ്ങള്‍ക്ക് 75 ശതമാനം വരെയും വിലക്കിഴിവ് ലഭിക്കും.
സ്മാര്‍ട്ട്പാക്ക് പ്രോഗ്രാം വഴി ഉപയോക്താക്കള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുന്നതിനും ഫ്‌ലിപ്കാര്‍ട്ട് അവസരമൊരുക്കുന്നു. 12 മാസ, 18 മാസ സബ്‌സ്‌ക്രിപ്ഷന്‍ വഴി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ പേബാക്ക് ഉറപ്പുനല്‍കുന്നതാണ് സ്മാര്‍ട്ട്പാക്ക് പരിപാടി. റിയല്‍മീ, പോക്കോ, സാംസംഗ്, റെഡ്മി, ഇന്‍ഫിനിക്‌സ്, വിവോ, ഓപ്പോ, മോട്ടോറോള എന്നീ ബ്രാന്‍ഡുകള്‍ക്കാണ് നൂറ് ശതമാനം റീഫണ്ട് നല്‍കുന്നത്.