Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു

തിരുവനന്തപുരം: കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെ.എഫ്.ഡി.സിയുടെ ഉത്പനങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, ഏലവും കുരുമുളകും അടക്കമുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ വീണ്ടും സീൽ ചെയ്യാവുന്ന പാക്കറ്റുകളിലാണ് കെ.എഫ്.ഡി.സി ഫ്ളിപ്കാർട്ട് വഴി മാർക്കറ്റ് ചെയ്യുന്നത്. രാജ്യത്ത് എവിടെ നിന്നും ഈ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഫോറസ്റ്റ് കമ്മ്യൂണിറ്റികളുടെ ക്ഷേമത്തിന് വിനിയോഗിക്കും.

  രാജ്യത്ത് ഇതുവരെ 50,000 ലധികം അമൃതസരോവരങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞു: പ്രധാനമന്ത്രി
Maintained By : Studio3