January 12, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സുഗന്ധലേപന നിരയുമായി ഫാസ്റ്റ്ട്രാക്ക്

1 min read

കൊച്ചി: മുൻനിര യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്‌റ്റ്ട്രാക്ക് പുതിയ സുഗന്ധലേപന നിര അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയുള്ളതും എന്നാൽ ഉയർന്ന നിലവാരമുള്ളതുമായ സുഗന്ധദ്രവ്യങ്ങളാണ് ഫാസ്റ്റ്ട്രാക്കിന്‍റെ പുതിയ സുഗന്ധലേപന നിരയിലുള്ളത്. ഇവ വ്യക്തികളെ അവരുടെ സവിശേഷമായ ശൈലി പ്രകടിപ്പിക്കാൻ പ്രാപ്തരാക്കുന്ന രീതിയാലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ തലമുറയുടെ മുൻഗണനകള്‍ പരിഗണിച്ച് പ്രത്യേകമായി രൂപപ്പെടുത്തിയതാണ് ഫാസ്‌റ്റ്ട്രാക്കിന്‍റെ പുതിയ സുഗന്ധലേപനങ്ങള്‍. ഉപഭോക്തൃ ഗവേഷണത്തിലൂടെ, ഫാസ്റ്റ്ട്രാക്ക് സുഗന്ധലേപനങ്ങളുടെ പ്രധാന ഉപയോഗ സാഹചര്യങ്ങൾ തിരിച്ചറിയുകയും ഈ അവസരങ്ങള്‍ക്ക് പൂർണ്ണമായും അനുയോജ്യമായ സുഗന്ധദ്രവ്യങ്ങൾ വികസിപ്പിക്കുകയുമായിരുന്നു. പുതിയ ഫ്രാഗ്രൻസ് ശേഖരത്തിൽ പ്രത്യേക അവസരങ്ങൾക്കായി രൂപകൽപ്പന ചെയ്ത ആറ് വ്യത്യസ്ത സുഗന്ധദ്രവ്യങ്ങളാണുള്ളത്. പുരുഷന്മാർക്കായി ഓറിയന്‍റൽ നോട്ടോടു കൂടിയ വുഡി ഫ്രാഗ്രൻസായ നൈറ്റ് ഔട്ട്, ചലനാത്മക വ്യക്തിത്വങ്ങള്‍ക്കായുള്ള ഫ്രഷ് വുഡി സെന്‍റായ റഷ്, ദൈനംദിന ആത്മവിശ്വാസത്തിനായുള്ള ക്ലാസിക് സുഗന്ധലേപനമായ ഈസ് എന്നിവയാണുള്ളത്. സ്ത്രീകള്‍ക്കായുള്ള ശേഖരത്തിൽ പുഷ്‌പ സുഗന്ധമായ ലഷ്, പ്രൊഫഷണലുകള്‍ക്കായുള്ള ഫ്ലോറൽ സെന്‍റായ ഗേൾ ബോസ്, പൗരസ്ത്യ സുഗന്ധമായ വാൻഡർ എന്നിവയാണുള്ളത്. ഫാസ്റ്റ്ട്രാക്കിന്‍റെ ഈ പുതിയ സുഗന്ധലേപന നിരയ്ക്ക് 100 മില്ലി ലിറ്ററിന് 845 രൂപയാണ് വില. ഇന്ത്യൻ സുഗന്ധലേപന വിപണിയിൽ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഡിയോഡറന്‍റുകളിൽ നിന്ന് ഗുണനിലവാരമുള്ളതും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യവുമായ മികച്ച സുഗന്ധദ്രവ്യങ്ങളിലേക്ക് മാറാൻ ഇന്ത്യൻ യുവാക്കള്‍ തയ്യാറാണെന്ന് ഞങ്ങളുടെ ഗവേഷണങ്ങള്‍ കാണിക്കുന്നുവെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് ഫ്രാഗ്രാൻസസ് ആൻഡ് ഫാഷൻ ആക്‌സസറീസ് ഡിവിഷൻ സിഇഒ മനീഷ് ഗുപ്‌ത പറഞ്ഞു. ഫാസ്റ്റ്ട്രാക്ക്, ടൈറ്റൻ സ്റ്റോറുകളിലും ഓൺലൈനായി www.fastrack.in/shop/fragrances ലും www.skinn.in ലും പുതിയ ഫാസ്റ്റ്ട്രാക്ക് സുഗന്ധലേപനങ്ങള്‍ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും അംഗീകൃത ഡീലർമാരിൽ നിന്നും ഇവ ലഭിക്കും.

  നഗരാസൂത്രണം സംയോജിത രീതിയിലേക്ക് മാറണം
Maintained By : Studio3