ഇന്ത്യയുടെ കയറ്റുമതി 36 ശതമാനത്തിലധികം ഉയർന്ന് 479.07 ബില്യൺ ഡോളറിന്റേതായി
1 min read
ഡെൽഹി: 2021 ഡിസംബറിൽ ഇന്ത്യയുടെ കയറ്റുമതി (ചരക്കുകളും സേവനങ്ങളും അടക്കം) 2020 ഡിസംബറിലേതിനേക്കാൾ 25 ശതമാനം വർധിച്ച് 57.87 ബില്യൺ ഡോളറായി; മൊത്തത്തിലുള്ള ഇറക്കുമതി 33 ശതമാനത്തിലധികം വർധിച്ച് 72.35 ബില്യൺ ഡോളറിലെത്തി. 2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ മൊത്തത്തിലുള്ള കയറ്റുമതി 2020-ലെ അതേ കാലയളവിനെ അപേക്ഷിച്ച് 36 ശതമാനത്തിലധികം ഉയർന്ന് 479.07 ബില്യൺ ഡോളറായി; ഇതേ കാലയളവിൽ മൊത്തം ഇറക്കുമതി 57.33 ശതമാനം വർധിച്ച് 547.12 ബില്യൺ ഡോളറിലെത്തി.