October 31, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

“ഇ സഞ്ജീവനി”വഴിയുള്ള ടെലി കൺസൾട്ടേഷനുകൾ 3 കോടി പിന്നിട്ടു

1 min read

ന്യൂ ഡൽഹി: ഇ-ആരോഗ്യ യാത്രയിൽ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ’ ഇ സഞ്ജീവനി ‘ടെലിമെഡിസിൻ സേവനം 3 കോടി ടെലി കൺസൾട്ടേഷനുകൾ കടന്നു. കൂടാതെ, ഒരു ദിവസം 1.7 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കി “ഇ സഞ്ജീവനി” ടെലിമെഡിസിൻ ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. കോവിഡ് -19 സമയത്ത് ടെലിമെഡിസിൻ സേവനം ഗണ്യമായ സംഭാവന നൽകി, ഇത് ആശുപത്രികളിലെ ജോലി ഭാരം കുറയ്ക്കുകയും സേവനത്തിനായി ഡോക്ടർമാരെ ഡിജിറ്റലായി/വിദൂരമായി സമീപിക്കാൻ രോഗികളെ സഹായിക്കുകയും ചെയ്തു. ഗ്രാമീണ നഗര അന്തരം നികത്താനും ഇത് സഹായിച്ചു.

  കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് 68 വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും

ലോകത്തെ ഇത്തരത്തിലുള്ള ആദ്യത്തെ ടെലിമെഡിസിൻ സംരംഭമായ ഇ സഞ്ജീവനിയ്ക്ക് രണ്ട് വകഭേദങ്ങളുണ്ട്:

1. ഇ സഞ്ജീവനി ആയുഷ്മാൻ ഭാരത്-ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ (AB-HWC): നിലവിൽ, ഏകദേശം 50,000 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളിൽ ഇ സഞ്ജീവനി ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പ്രവർത്തിക്കുന്നു.

2. ഇ സഞ്ജീവനി ഓ പി ഡി : ആൻഡ്രോയിഡ്, iOS അധിഷ്‌ഠിത സ്‌മാർട്ട് ഫോണുകളിൽ ഇത് ഒരു മൊബൈൽ ആപ്പായി ലഭ്യമാണ്,. ഈ ആപ്പ് 3 ദശലക്ഷത്തിലധികം പേർ ഡൗൺലോഡു ചെയ്തിട്ടുണ്ട്

  ദീപാവലിക്ക് മധുരം പകരാന്‍ മില്‍മ ഉത്പന്നങ്ങളും

3 കോടി ഗുണഭോക്താക്കളിൽ 2,26,72,187 പേർ ഇ സഞ്ജീവനി എബി-എച്ച്‌ഡബ്ല്യുസി പോർട്ടൽ വഴിയും 73,77,779 പേർ ഇ സഞ്ജീവനി ഒപിഡി വഴിയും ആനുകൂല്യങ്ങൾ നേടിയിട്ടുണ്ട്. ദേശീയ ടെലിമെഡിസിൻ സേവനത്തിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് സേവനം നൽകുന്നതിനായി 1,00,000 -ത്തിലധികം ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. 3574 ഇ സഞ്ജീവനി ആയുഷ്മാൻ ഭാരത്-ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളും 386286 ഓ പി ഡികളുമായി ആകെ 389860 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളുമായി കേരളം 12-ാം സ്ഥാനത്താണ്.

  ഉത്തരവാദിത്ത-ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസം അന്താരാഷ്ട്ര വനിതാ സമ്മേളനനം നവംബര്‍ 30-ന്
Maintained By : Studio3