November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജൂണില്‍ തൊഴില്‍ സാഹചര്യം മെച്ചപ്പെട്ടൂവെന്ന് സിഎംഐഇ

1 min read

ചില്ലറ വ്യാപാരം, തുണിത്തരങ്ങള്‍, നിര്‍മ്മാണം എന്നിവയാണ് നഗര ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നിലെത്തിയ മൂന്ന് മേഖലകള്‍

ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നഷ്ടപ്പെട്ട 22.7 ദശലക്ഷം തൊഴിലുകളില്‍ 7.8 ദശലക്ഷം തൊഴിലുകള്‍ ജൂണില്‍ വീണ്ടെടുത്തുവെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ റിപ്പോര്‍ട്ട്. സാമ്പത്തിക പ്രവര്‍ത്തനം ഘട്ടംഘട്ടമായി പുനരാരംഭിച്ചതാണ് രാജ്യത്തെ തൊഴില്‍ സാഹചര്യവും മെച്ചപ്പെടാന്‍ ഇടയാക്കിയത്. കഴിഞ്ഞ മാസം രാജ്യത്തെ മൊത്തം തൊഴില്‍ 383 ദശലക്ഷമായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

“ജൂണിലെ തൊഴില്‍ സാഹചര്യം മെച്ചപ്പെട്ടതും കാര്‍ഷികേതര തൊഴിലവസരങ്ങളുടെ വര്‍ധനയും പ്രതീക്ഷ നല്‍കുന്നതാണ്. എങ്കിലും നഷ്ടപ്പെട്ട തൊഴിലുകളുടെ ഒരു വലിയ ബാക്ക്ലോഗ് ഉണ്ട് എന്നതിനാല്‍ തൊഴില്‍ വീണ്ടെടുക്കല്‍ വെല്ലുവിളി കുത്തനെയുള്ളതാണ്,” സിഎംഐഇ പ്രതിവാര വിശകലനത്തില്‍ പറഞ്ഞു.
സിഎംഐഇയുടെ കണക്കനുസരിച്ച്, 2021 ജൂണില്‍ വീണ്ടെടുത്ത 7.8 ദശലക്ഷം ജോലികള്‍ പ്രധാനമായും നഗര ഇന്ത്യയിലായിരുന്നു. ഇതില്‍ ഭൂരിഭാഗവും ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലുള്ള ജോലികളാണ്. ജൂണ്‍ മാസത്തില്‍ ശമ്പളമുള്ള ജോലികളിലെ വര്‍ധന 6.2 ദശലക്ഷമായിരുന്നു, അതില്‍ 4.5 ദശലക്ഷം നഗര ഇന്ത്യയില്‍ നിന്നുള്ളതാണ്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ചില്ലറ വ്യാപാരം, തുണിത്തരങ്ങള്‍, നിര്‍മ്മാണം എന്നിവയാണ് നഗര ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്നിലെത്തിയ മൂന്ന് മേഖലകള്‍. ചില്ലറ വില്‍പ്പന മേഖലയിലെ മൊത്തം വര്‍ധന 11.2 ദശലക്ഷമാണ്ം. ഇതില്‍ 7.5 ദശലക്ഷം ഗ്രാമീണ ഇന്ത്യയിലും 3.7 ദശലക്ഷം നഗര ഇന്ത്യയിലുമാണ്. മേയ് മാസത്തെ അപേക്ഷിച്ച്, നിര്‍മാണ വ്യവസായം 2.2 ദശലക്ഷം ജോലികളും ടെക്സ്റ്റൈല്‍സ് വ്യവസായം ജൂണില്‍ 2.1 ദശലക്ഷം ജോലികളും ചേര്‍ത്തു. മെയ് മാസത്തെ അപേക്ഷിച്ച് മാനുഫാക്ചറിംഗ് മേഖലയിലെ തൊഴിലവസരങ്ങള്‍ ജൂണ്‍ മാസത്തില്‍ 3.7 ദശലക്ഷം വര്‍ധിച്ചു. സേവനമേഖലയില്‍ 6.9 ദശലക്ഷം വര്‍ധനയുണ്ടായി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

എന്നിരുന്നാലും, ഖാരിഫ് വിതയ്ക്കുന്നതിനുള്ള തിരക്കേറിയ മാസമായിരുന്നിട്ടും ജൂണ്‍ മാസത്തില്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ കുറഞ്ഞു. 2020 ജൂലൈ മുതല്‍ കാര്‍ഷിക മേഖലയിലെ അമിത അളവില്‍ തൊഴിലുകള്‍ ഉണ്ടായിരുന്നുവെന്നും ഇത് സാവധാനത്തില്‍ വെട്ടിക്കുറയ്ക്കപ്പെടുകണ് എന്നും സിഎംഐഇ നിരീക്ഷിക്കുന്നു. മറ്റ് മേഖലകളിലെ തൊഴില്‍ സാഹചര്യം മെച്ചപ്പെട്ടതോടെ കാര്‍ഷിക തൊഴിലാളികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് പ്രകടമായി.

സിഎംഐഇയുടെ അഭിപ്രായത്തില്‍, കോവിഡ് -19 ലോക്ക്ഡൗണുകളുടെ ആദ്യ തരംഗത്തിലെന്നപോലെ, രണ്ടാമത്തെ തരംഗത്തിലും ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ചെറുകിട വ്യാപാരികള്‍ക്കും ദൈനംദിന കൂലിത്തൊഴിലാളികള്‍ക്കും ആയിരുന്നു. 2021 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ മേഖലകളില്‍ 17.2 ദശലക്ഷം ജോലികള്‍ നഷ്ടപ്പെട്ടു. ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3.2 ദശലക്ഷം ജോലികളും ബിസിനസുകാര്‍ക്ക് 5.7 ദശലക്ഷം ജോലികളും നഷ്ടപ്പെട്ടു. ഈ നഷ്ടങ്ങളില്‍ 3.4 ദശലക്ഷം പേര്‍ കാര്‍ഷിക മേഖലയെ ആശ്രയിച്ചെന്നാണ് കണക്കാക്കുന്നത്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

കോവിഡ് -19 ഉണ്ടാക്കിയ സാമ്പത്തിക ഞെട്ടലില്‍ നിന്ന് തൊഴില്‍ വിപണികള്‍ ഇതുവരെ കരകയറിയിട്ടില്ല. തൊഴില്‍, തൊഴില്‍ നിരക്ക്, തൊഴിലില്ലായ്മാ നിരക്ക്, തൊഴില്‍ പങ്കാളിത്ത നിരക്ക് എന്നിവയുള്‍പ്പെടെ എല്ലാ അളവുകോലുകളും 2019-20 ല്‍ ഉണ്ടായിരുന്നതിനേക്കാളോ അല്ലെങ്കില്‍ 2020-21 ലോക്ക്ഡൗണ്‍ കാലത്ത് ഉണ്ടായിരുന്നതിനേക്കാളോ മോശമാണ് എന്നും സിഎംഐഇ ചൂണ്ടിക്കാണിക്കുന്നു.

Maintained By : Studio3