വരുന്നു ഡിജിറ്റൽ രൂപ
ന്യൂ ഡൽഹി: ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് 2022-23 മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ രൂപ അവതരിപ്പിക്കാൻ കേന്ദ്ര ധനകാര്യ, വാണിജ്യ കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു. ഇന്ന് പാർലമെന്റിൽ 2022-23 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) അവതരിപ്പിക്കുന്നത് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് അവർ വിശദീകരിച്ചു. ഡിജിറ്റൽ കറൻസി, കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ കറൻസി പരിപാലന സംവിധാനത്തിലേക്കും നയിക്കും.