9.99 ലക്ഷം രൂപയില്‍ ഥാറിന്‍റെ പുതിയ ശ്രേണി
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ജനപ്രിയ ഥാര്‍ മോഡലിന്‍റെ പുതിയ ശ്രേണി അവതരിപ്പിച്ചു. രണ്ട് എന്‍ജിന്‍ ഓപ്ഷേനുകളോടു കൂടിയ റിയര്‍ വീല്‍ ഡ്രൈവ് (ആര്‍ഡബ്ല്യുഡി) വേരിയന്‍റും, മെച്ചപ്പെടുത്തിയ ശേഷിയോടെ ഫോര്‍ വീല്‍ ഡ്രൈവ് (4ഡബ്ല്യൂഡി) വേരിയന്‍റും ഉള്‍പ്പെടുന്നതാണ് പുതിയ ശ്രേണി. ആര്‍ഡബ്ല്യുഡി ശ്രേണിയുടെ ഡീസല്‍ വകഭേദം മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടി 117 ബിഎച്ച്പി കരുത്തും, 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഏറ്റവും പുതിയ ഡി117 സിആര്‍ഡിഇ എഞ്ചിനിലാണ് വരുന്നത്. എംസ്റ്റാലിയന്‍ 150 ടിജിഡിഐ എഞ്ചിനാണ് ആര്‍ഡബ്ല്യുഡി ശ്രേണിയുടെ ഗ്യാസോലിന്‍ വേരിയന്‍റിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടി 150 ബിഎച്ച്പി കരുത്തും, 320 എന്‍എം ടോര്‍ക്കും നല്‍കുന്നു.
ആകര്‍ഷകമായ 9.99 ലക്ഷം രൂപയിലാണ് പുതിയ ഥാര്‍ ആര്‍ഡബ്ല്യുഡി ശ്രേണിയുടെ വില ആരംഭിക്കുന്നത്. നൂതന ഇലക്ട്രോണിക് ബ്രേക്ക് ലോക്കിങ് ഡിഫറന്‍ഷ്യലുമായാണ് ഥാറിന്‍റെ 4ഡബ്ല്യുഡി വകഭേദം വരുന്നത്. ബോഷുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഓഫ്റോഡ് പ്രേമികള്‍ക്ക് താഴ്ന്ന ട്രാക്ഷന്‍ സാഹചര്യങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും. മെക്കാനിക്കല്‍ ലോക്കിങ് ഡിഫറന്‍ഷ്യല്‍ (എംഎല്‍ഡി) ഇപ്പോഴും ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് എല്‍എക്സ് ഡീസല്‍ 4ഡബ്ല്യുഡി വേരിയന്‍റുകളില്‍ ഒരു ഓപ്ഷനായും ലഭ്യമാകും. അതേസമയം 4ഡബ്ല്യുഡിയുടെ പവര്‍ട്രെയിന്‍ ലൈനപ്പില്‍ മാറ്റമുണ്ടാവില്ല. 150 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ 150 ടിജിഡിഐ പെട്രോള്‍ എഞ്ചിനും, 130 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ എംഹോക് 130 ഡീസല്‍ എഞ്ചിനുമാണ് 4ഡബ്ല്യുഡി വേരിയന്‍റുകള്‍ക്ക് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നീ ഓപ്ഷനുകളില്‍ ഈ എഞ്ചിനുകള്‍ തിരഞ്ഞെടുക്കാം.