2021ല്‍ ആഗോള സെമികണ്ട്റ്റര്‍ വിപണി 522 ബില്യണ്‍ ഡോളറിലെത്തും
കണ്‍സ്യൂമര്‍ സെമികണ്ടക്റ്ററുകളുടെ വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നത് 8.9% വളര്‍ച്ച
ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരി വിതരണത്തില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും, ആഗോള സെമി കണ്ടക്റ്റര്‍ വിപണി 2021ല്‍ 522 ബില്യണ്‍ ഡോളറിന്‍റെ മൂല്യത്തിലേക്ക് വളരുമെന്ന് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.5 ശതമാനം വളര്‍ച്ചയാണിതെന്ന് ഇന്‍റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) വ്യക്തമാക്കുന്നു. ഉപഭോക്തൃ, കമ്പ്യൂട്ടിംഗ്, 5 ജി, ഓട്ടോമോട്ടീവ് വിഭാഗങ്ങളിലെ സെമി കണ്ടക്റ്റര്‍ വിപണി ശക്തമായ വളര്‍ച്ച തുടരും.
“2021ലും വിതരണ തടസ്സങ്ങള്‍ തുടരും. ഓട്ടോമോട്ടീവ് അര്‍ദ്ധചാലകങ്ങളിലാണ് തുടക്കത്തില്‍ ക്ഷാമം നേരിട്ടത്. എന്നാല്‍ പിന്നീടത് വിപുലമായി. ഇപ്പോള്‍, പഴയ സാങ്കേതിക രീതികളില്‍ നിര്‍മിക്കുന്ന സെമി കണ്ടക്റ്ററുകളിലും വിതരണ പ്രതിസന്ധി അനുഭവപ്പെടുന്നു,” ഐഡിസിറിപ്പോര്‍ട്ടില്‍ പറഞ്ഞു. വ്യവയാത്തിന്‍റെ വിവിധ മേഖലകളില്‍ സന്തുലനാവസ്ഥ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ സെമികണ്ടക്റ്റര്‍ വ്യവസായം പ്രയാസം നേരിടുന്നത് തുടരുകയാണ്. അതേസമയം ശേഷി വര്‍ധിപ്പിക്കുന്നതിനായി നടക്കുന്ന നിക്ഷേപം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യവസായത്തിന്‍റെ ശക്തമായ തിരിച്ചുവരവ് ഉറപ്പിക്കും,
ക്ലൗഡ് സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതും ഡാറ്റയ്ക്കും സേവനങ്ങള്‍ക്കുമുള്ള ആവശ്യകതയും വര്‍ധിക്കുന്നതിനാല്‍ ലോകമെമ്പാടുമുള്ള സെമി കണ്ടക്റ്റര്‍ വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ച 2021 ല്‍ പ്രതീക്ഷിക്കുന്നു. അര്‍ദ്ധചാലക വ്യവസായത്തിന്‍റെ വരുമാനം 2020 ല്‍ 464 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, ഇത് 2019 നെ അപേക്ഷിച്ച് 10.8 ശതമാനം വര്‍ധനയാണ്.
“മൊത്തത്തില്‍, 2019 അവസാനത്തോടെ ആരംഭിച്ച സൂപ്പര്‍ സൈക്കിള്‍ ഈ വര്‍ഷം ശക്തിപ്പെടും,” ഐഡിസിയിലെ സെമികണ്ടക്റ്റര്‍ പ്രോഗ്രാം വൈസ് പ്രസിഡന്‍റ് മരിയോ മൊറേല്‍സ് പറഞ്ഞു. കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളായ പിസികള്‍ക്കും സെര്‍വറുകള്‍ക്കുമായുള്ള സെമി കണ്ടക്റ്ററുകളുടെ വിപണിയിലെ വളര്‍ച്ച മൊത്തത്തിലുള്ള സെമി കണ്ടക്റ്റര്‍ വിപണിയേക്കാള്‍ മുകളിലായിരുന്നു കഴിഞ്ഞ വര്‍ഷം. 17.3 ശതമാനം വളര്‍ച്ചയോടെ ഈ വിഭാഗം 160 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തി.
കമ്പ്യൂട്ടിംഗ് സിസ്റ്റം വരുമാനം 2021 ല്‍ 7.7 ശതമാനം വര്‍ധിച്ച് 173 ബില്യണ്‍ ഡോളറായി ഉയരുമെന്ന് ഐഡിസി പ്രവചിക്കുന്നു. മൊബൈല്‍ ഫോണ്‍ അര്‍ദ്ധചാലക വരുമാനം 2021 ല്‍ 23.3 ശതമാനം വര്‍ധിച്ച് 147 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് നിഗമനം.
മൈക്രോസോഫ്റ്റില്‍ നിന്നും സോണിയില്‍ നിന്നുമുള്ള പുതിയ ഗെയിമിംഗ് കണ്‍സോളുകള്‍, ആപ്പിളില്‍ നിന്നുള്ള വിയറബിളുകളുടെ ശക്തമായ വില്‍പ്പന തുടരുന്നത്, ആമസോണ്‍ അലക്സയും ഗൂഗിള്‍ അസിസ്റ്റന്‍റും കൈകാര്യം ചെയ്യുന്ന സ്മാര്‍ട്ട് ഹോം നെറ്റ്വര്‍ക്കുകളുടെ വര്‍ധന എന്നിവയെല്ലാം 2021ല്‍ 8.9 ശതമാനം വാര്‍ഷിക വളര്‍ച്ച കണ്‍സ്യൂമര്‍ സെമികണ്ടക്റ്ററുകളുടെ വിഭാഗത്തില്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ഗവേഷണ മാനേജര്‍ റൂഡി ടോറിജോസ് പറഞ്ഞു. വര്‍ഷം തോറും ശതമാനം.
2020ന്‍റെ രണ്ടാം പകുതിയില്‍ ഓട്ടോമോട്ടീവ് വില്‍പന വീണ്ടെടുത്തു. പക്ഷേ, ഈ വിഭാഗത്തിലെ ചില ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിതരണ പരിമിതി 2021 വരെ നീണ്ടുനില്‍ക്കും. ഓട്ടോമോട്ടീവ് സെമികണ്ടക്റ്റര്‍ വരുമാനം 2021ല്‍ 13.6 ശതമാനം വളരുമെന്ന് ഐഡിസി പ്രവചിക്കുന്നു.