ദമക് പ്രോപ്പര്‍ട്ടീസ് അന്താരാഷ്ട്ര യൂണിറ്റിലെ ഓഹരി അവകാശം വര്‍ധിപ്പിക്കുന്നു
ലണ്ടനിലെ നയന്‍ എല്‍മ്‌സ് നിര്‍മാതാക്കളായ ദമക് ഇന്റെര്‍നാഷണലിലെ ഓഹരികള്‍ നിലവിലെ 20 ശതമാനത്തില്‍ നിന്നും 45 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം
ദുബായ്: ലണ്ടനിലെ നയന്‍ എല്‍മ്‌സ് പ്രോജക്ട് നിര്‍മിക്കുന്ന ദമക് ഇന്റെര്‍നാഷണലിലെ ഓഹരികള്‍ വര്‍ധിപ്പിക്കാന്‍ ദുബായ് ആസ്ഥാനമായ ദമക് പ്രോപ്പര്‍ട്ടീസ് തീരുമാനം. നിലവിലെ 20 ശതമാനത്തില്‍ നിന്നും ഓഹരി ഉടമസ്ഥാവകാശം 45 ശതമാനമാക്കി ഉയര്‍ത്താനാണ് ദമകിന്റെ പദ്ധതി.
ലണ്ടനിലെ പ്രോജക്ട് കൂടാതെ മാലിദ്വീപിലും ദമക് ഇന്റെര്‍നാഷണല്‍ പ്രോജക്ട് പദ്ധതിയിടുന്നുണ്ട്. ലണ്ടനിലെ സൗത്ത് ബാങ്കില്‍ നിര്‍മിക്കുന്ന ദമക് ടവേഴ്‌സ് നയന്‍ എല്‍മ്‌സ് 50 നിലയുള്ള പാര്‍പ്പിട പ്രോജക്ടാണ്. 29.000 പൗണ്ട് (1.3 മില്യണ്‍ ഡോളര്‍) മുതലുള്ള ഒന്നും രണ്ടും മൂന്നും ബെഡ്‌റൂം യൂണിറ്റുകളുള്ള പാര്‍പ്പിട യൂണിറ്റുകളാകും ഇവിടെ ഉണ്ടാകുക.
ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ലണ്ടനിലെ പാര്‍പ്പിട വിലകളില്‍ 0.7 ശതമാനം വര്‍ധനനയുണ്ടായതായി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി അറിയിച്ചിരുന്നു.