‘കോവിഡ് ടംഗ്’ കൂടിവരുന്നതായി വിദഗ്ധർ
1 min readലോകാരോഗ്യ സംഘടനയോ അമേരിക്കയിലെ ഡിസീസ് കൺട്രോൾ സെന്ററുകളോ വായിലെ പ്രശ്നങ്ങളെ കോവിഡ് രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സമീപകാലങ്ങളിൽ നടന്ന ചില പഠനങ്ങൾ ഇത്തരമൊരു നീരീക്ഷണവുമായി രംഗത്ത് വന്നിട്ടുണ്ട്
വായ്പ്പുണ്ണ് (ഓറൽ അൾസർ) പോലെ വായിൽ അസ്വസ്ഥതകൾ ഉള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ലണ്ടനിലെ കിംഗ്സ് കൊളെജിൽ നിന്നുള്ള എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ ടിം സ്പെക്ടറാണ് ഇത്തരമൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കോവിഡ്-19യുടെ ലക്ഷണങ്ങളിൽ ഒന്നായി ലോകാരോഗ്യ സംഘടന കോവിഡ് ടംഗ് എന്ന് വിളിക്കുന്ന ഈ പ്രശ്നത്തെ ഉൾപ്പെടുത്തിയിട്ടില്ല.
മറ്റ് രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും അഞ്ചിൽ ഒന്നെന്ന കണക്കിൽ കോവിഡ് രോഗികളിൽ ചർമ്മപ്രശ്നങ്ങൾ പോലുള്ളവ കാണുന്നുണ്ടെന്നും എന്നാൽ ഇവയൊന്നും ഔദ്യോഗികമായി രോഗലക്ഷണങ്ങളായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും
ലോകാരോഗ്യ സംഘടനയോ അമേരിക്കയിലെ രോഗ നിവാരണ കേന്ദ്രങ്ങളോ വായിലെ പ്രശ്നങ്ങളെ കോവിഡ് രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം എവിഡൻസ് ബെയ്സ്ഡ് ഡെൻടിസ്ട്രി വായ്പ്പുണ്ണ് അടക്കം കോവിഡ് ടങ് നേരിടുന്ന മൂന്ന് രോഗികളെ കുറിച്ച് വിശദമായ ലേഖനം തയ്യാറാക്കിയിരുന്നു. സ്പെയിനിലെ 21ഓളം കോവിഡ് രോഗികളെ ആസ്പദമാക്കി ജാമ ഡെർമറ്റോളജി തയ്യാറാക്കിയ പഠന റിപ്പോർട്ടിലും കോവിഡ് രോഗികളിലെ വായയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ കുറിച്ചും ചർമ പ്രശ്നങ്ങളെ കുറിച്ചും പറയുന്നുണ്ട്. പല്ല് പറിഞ്ഞ് പോവുക, മോണകളിലെ പുളിപ്പ്, പല്ലുകളുടെ നിറം മങ്ങൽ, പല്ല് പൊട്ടൽ തുടങ്ങിയ പ്രശ്ങ്ങൾ കോവിഡ് രോഗമുക്തരിൽ കണ്ടുവരുന്നതായി ന്യയോർക്ക് ടൈംസിലും റിപ്പോർട്ട് വന്നിരുന്നു. വായയിലെ കലകളിൽ എസിഇ2 റിസപ്റ്റർ ധാരാളമായി കണ്ടുവരുന്നതിനാൽ കൊറോണ വൈറസ് എളപ്പം ബാധിക്കുന്ന ഒരു ശരീരഭാഗമാണ് വായയെന്ന കണ്ടെത്തലാണ് ഈ പഠനങ്ങൾ മുന്നോട്ട് വെക്കുന്നത്.
പനി, വരണ്ട ചുമ, ക്ഷീണം എന്നിവയാണ് കോവിഡ്-19യുടെ സർവ്വ സാധാരണമായ ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിരിക്കുന്നത്.