ക്ലബ്ഹൗസിലെ പ്രൊഫൈലുകളുമായി ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എക്കൗണ്ടുകള്‍ ചേര്‍ക്കാം
1 min read[perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=””]പ്രഭാഷകരെ എളുപ്പം ഫോളോ ചെയ്യുന്നതിനും വരാനിരിക്കുന്ന ഇവന്റുകള്‍ ഏതെല്ലാമെന്ന് ഒരു ക്ലബ് പേജില്‍ അറിയുന്നതിനുമായി മറ്റ് അപ്‌ഡേറ്റുകളും അവതരിപ്പിച്ചു [/perfectpullquote]
സാന്‍ ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ ക്ലബ്ഹൗസ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ സ്വന്തം പ്രൊഫൈലുകളുമായി തങ്ങളുടെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ കഴിയും. പ്രഭാഷകരെ എളുപ്പം ഫോളോ ചെയ്യുന്നതിനും വരാനിരിക്കുന്ന ഇവന്റുകള്‍ ഏതെല്ലാമെന്ന് ഒരു ക്ലബ് പേജില്‍ അറിയുന്നതിനുമായി മറ്റ് അപ്‌ഡേറ്റുകളും അവതരിപ്പിച്ചു. മാത്രമല്ല, ഈ ഗ്രീഷ്മത്തില്‍ ആപ്പിന്റെ ജനറല്‍ റിലീസ് തുടങ്ങുമെന്ന് ഡെവലപ്പര്‍മാര്‍ പ്രഖ്യാപിച്ചു. ഇതോടെ ആരും ക്ഷണിക്കാതെ തന്നെ ഒരുപക്ഷേ ക്ലബ്ഹൗസില്‍ ചേരാന്‍ കഴിഞ്ഞേക്കും. നിലവില്‍ ക്ലബ്ഹൗസില്‍ പ്രവേശിക്കുന്നതിന് ആരെങ്കിലും ക്ഷണിക്കണം. ആന്‍ഡ്രോയ്ഡില്‍ നിലവില്‍ ആപ്പിന്റെ പബ്ലിക് ബീറ്റ വേര്‍ഷനാണ് ഉപയോഗിക്കാന്‍ കഴിയുന്നത്.
മറ്റുള്ളവര്‍ക്ക് നിങ്ങളെ നന്നായി അറിയുന്നതിനും നിങ്ങളുടെ മറ്റ് എക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നതിനും നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ സെറ്റിംഗ്‌സ് അനുവദിക്കുമെങ്കില്‍ നിങ്ങള്‍ക്ക് ഡിഎം ചെയ്യുന്നതിനുമാണ് സ്വന്തം പ്രൊഫൈലുകളുമായി തങ്ങളുടെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ അവസരമൊരുക്കുന്നത്. പബ്ലിക് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് സ്വന്തം പ്രൊഫൈലുകളില്‍ പോയി ‘ആഡ് ട്വിറ്റര്‍’, ‘ആഡ് ഇന്‍സ്റ്റാഗ്രാം’ ടാപ്പ് ചെയ്ത് എക്കൗണ്ട് ലിങ്ക് ചേര്‍ക്കാന്‍ കഴിയും.
തങ്ങളുടെ റൂമില്‍നിന്ന് ആളുകളെയും ക്ലബുകളെയും നേരിട്ട് ഫോളോ ചെയ്യാന്‍ കഴിയുന്നതാണ് ക്ലബ്ഹൗസ് ആന്‍ഡ്രോയ്ഡ് ആപ്പിലെ മറ്റൊരു അപ്‌ഡേറ്റ്. നിങ്ങള്‍ റൂമിലാണെങ്കില്‍ സംവാദമോ ഏതെങ്കിലും പ്രഭാഷകനെയോ ഇഷ്ടപ്പെട്ടാല്‍ റൂമിലെ സ്‌ക്രീനിന്റെ താഴത്തെ ഫോളോ ബട്ടണ്‍ ടാപ്പ് ചെയ്ത് അതിവേഗം ഫോളോ ചെയ്യാന്‍ കഴിയും. ഒരു ക്ലബിന് ഒന്നില്‍ കൂടുതല്‍ അപ്കമിംഗ് ഇവന്റ് ഉണ്ടെങ്കില്‍ എളുപ്പം കണ്ടെത്താന്‍ കഴിയും. ക്ലബ് പേജില്‍ പോയാല്‍ വരാനിരിക്കുന്ന എല്ലാ ഇവന്റുകളും അറിയാം. ഒന്നില്‍ കൂടുതല്‍ ഇവന്റുകള്‍ ഉണ്ടെങ്കില്‍ സ്‌ക്രോള്‍ ചെയ്താല്‍ മതി. മാത്രമല്ല, ബെല്‍ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ഇവന്റ് ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ ക്ലബ്ഹൗസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇരുപത് ലക്ഷം കടന്നതായി മെയ് അവസാനത്തോടെ ഡെവലപ്പര്‍മാര്‍ അറിയിച്ചിരുന്നു. മെയ് 21 നാണ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ക്ലബ്ഹൗസ് ആപ്പ് അവതരിപ്പിച്ചുതുടങ്ങിയത്. മെയ് 24 ന് പത്ത് ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് വേര്‍ഷനെ ഐഒഎസ് വേര്‍ഷന്റെ ഒപ്പമെത്തിക്കുന്നതിന് അടുത്ത ഏതാനും അപ്‌ഡേറ്റുകളിലൂടെ ഡെവലപ്പര്‍മാര്‍ ശ്രമിക്കും.