കോവിഡ് ചികിത്സ: സ്ത്രീ ഹോര്‍മോണ്‍ പുരുഷന്മാര്‍ക്ക് ഗുണം ചെയ്യുമെന്ന് പഠനം
1 min readസ്ത്രീ ഹോര്‍മോണായ പ്രൊജസ്‌ട്രോണ്‍ പുരുഷന്മാരെ കോവിഡ്-19 മൂലമുള്ള ആപത്തുകളില്‍ നിന്ന് സംരക്ഷിക്കുമെന്ന് പഠന റിപ്പോര്‍ട്ട്
കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം ഇന്ത്യയില്‍ ഇതുവരെ 160,000ത്തിന് മുകളില്‍ ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. സ്ത്രീകളെക്കാളേറെ പുരുഷന്മാരാണ് കോവിഡ്-19നുമായി ബന്ധപ്പെട്ട മരണങ്ങളില്‍ മുമ്പിലെന്ന് പല പഠനങ്ങളും പറയുന്നു. എന്നാല്‍, സ്ത്രീ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന പ്രൊജസ്‌ട്രോണ്‍ കോവിഡ്-19 മൂലമുള്ള മരണങ്ങളില്‍ നിന്ന് പുരുഷന്മാരെ ഒരു പരിധി വരെ സംരക്ഷിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
സ്ത്രീ ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ പുരുഷ ശരീരവും പ്രൊജസ്‌ട്രോണ്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രത്യുല്‍പ്പാദനകാലത്ത് സ്ത്രീകളില്‍ ഈ ഹോര്‍മോണ്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. പുരുഷന്മാരില്‍ ഈ ഹോര്‍മോണ്‍ കുത്തിവെച്ചാല്‍ മരണസാധ്യത കുറയ്ക്കാമെന്നാണ് ജേണല്‍ ചെസ്റ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്. കോവിഡ്-9 ബാധിച്ച നാല്‍പ്പതോളം പുരുഷന്മാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മിതായും ഗുരുതരമായി രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു പരീക്ഷണം. ഒരു വിഭാഗത്തിന് സാധാരണ രീതിയിലുള്ള പരിചരണവും മരുന്നുകളും നല്‍കി. മറുവിഭാഗത്തിന് സാധാരണ മരുന്നുകളെ കൂടാതെ 100 മില്ലിഗ്രാം പ്രൊജസ്‌ട്രോണ്‍ ദിവസത്തില്‍ രണ്ട് നേരം അഞ്ച് ദിവസത്തേക്ക് കുത്തിവെച്ചു. രണ്ട് വിഭാഗക്കാരെയും രോഗം ഭേദമായി ആശുപത്രി വിടുന്നത് വരെ ഗവേഷക സംഘം നിരീക്ഷിച്ചു.
സാധാരണരീതിയിലുള്ള ചികിത്സ ലഭിച്ചവരെ അപേക്ഷിച്ച് സ്ത്രീ ഹോര്‍മോണ്‍ കുത്തിവെച്ച പുരുഷന്മാര്‍ക്ക് മെച്ചപ്പെട്ട ഫലം ലഭിച്ചതായി ഗവേഷക സംഘം കണ്ടെത്തി. ഇവര്‍ പെട്ടന്ന് രോഗമുക്തരായതായും മറുവിഭാഗത്തെ അപേക്ഷിച്ച് ഓക്‌സിജന്‍, വെന്റിലേഷന്‍ തുടങ്ങിയ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ആവശ്യകത ഇവരില്‍ കുറവായിരുന്നുവെന്നും ഗവേഷക സംഘം നിരീക്ഷിച്ചു. ഇരു വിഭാഗങ്ങളും തമ്മില്‍ എടുത്തുപറയത്തക്ക വ്യത്യാസങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ചികിത്സ പുരുഷന്മാരായ കോവിഡ് രോഗികളില്‍ പരീക്ഷിക്കാവുന്ന ഒന്നാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
പ്രൊജസ്‌ട്രോണിന് അണുനാശക ഗുണങ്ങളുണ്ടെന്നും അപകടകാരികളായ സൈറ്റോകിന്‍ സ്‌റ്റോര്‍മുകളെ നശിപ്പിക്കാന്‍ ഇവയ്ക്കാകുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പുരുഷന്മാരില്‍ പ്രൊജസ്‌ട്രോണ്‍ ചികിത്സ ഉപയോഗിക്കുന്നതിനെ ഗവേഷക സംഘം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്