Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊടകര ഹവാല കേസ് പോലീസ് ചോദ്യം ചെയ്തത് പാര്‍ട്ടിയെ നാണംകെടുത്താന്‍: സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെത്തിയ ഹവാല പണത്തെക്കുറിച്ച് സംസ്ഥാന ബിജെപി പ്രസിഡന്‍റ് കെ. സുരേന്ദ്രനെ പോലീസ് 90മിനിറ്റ് ചോദ്യം ചെയ്തു. ഈ നടപടി ബിജെപിയെ നാണംകെടുത്തുന്നതിനുവേണ്ടിയായിരുന്നുവെന്ന് ചേദ്യം ചെയ്യലിനുശേഷം സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഈ കേസില്‍ ബിജെപിയ്ക്ക് യാതൊരു പങ്കുമില്ലെന്നും അവരുടെ രാഷ്ട്രീയ മേധാവികളെ പ്രീതിപ്പെടുത്താനാണ് പോലീസ് അന്വേഷണ സംഘം ഇത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൃശൂര്‍ പോലീസ് ക്ലബില്‍ വെച്ചാണ് ബിജെപി അദ്ധ്യക്ഷനം പോലീസ് ചോദ്യം ചെയ്തത്.

ഈ മാസത്തിന്‍റെ തുടക്കത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍റെ വസതിയിലെത്തി ഹവാല പണത്തെക്കുറിച്ച് കേസ് അന്വേഷിക്കുന്ന ടീമിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതെങ്കിലും അദ്ദേഹം വരാന്‍ ആവശ്യപ്പെട്ട ദിവസം എത്തിയിരുന്നില്ല. അധ്യക്ഷന്‍റെ സൗകര്യം കൂടി കണക്കിലെടുത്ത് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ എത്തുകയായിരുന്നു. നോട്ടീസ് ലഭിച്ചപ്പോള്‍ താന്‍ നെഞ്ചുവേദന അഭിനയിക്കുകയോ രക്ഷപെടാനായി വ്യാജ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു. ചില സിപിഎം നേതാക്കള്‍ ഈരീതിയരില്‍ പെരുമായതിനെ ഉദ്ദേശിച്ചാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. സുരേന്ദ്രന്‍റെ ഡ്രൈവറെയും സഹായിയെയും ഇതിനകം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

ഏപ്രിലില്‍ തൃശൂര്‍-കൊടകര ഹൈവേയില്‍ വെച്ച് ഭൂമി ഇടപാടിനായി മുന്‍കൂര്‍ പണമായി നല്‍കാനായി വാഹനത്തില്‍ കൊണ്ടുവന്ന 25 ലക്ഷം രൂപ മോഷ്ടിച്ചതായി ഒരാള്‍ തൃശൂര്‍ റൂറല്‍ പോലീസില്‍ പരാതി നല്‍കിയതാണ് ബിജെപിക്ക് തലവേദനയായി മാറിയത്. തുടര്‍ന്ന് ഭരണപക്ഷം ഈ വിഷയം കൂടുതല്‍ വിലപേശലിനുള്ള കേസാക്കി മാറ്റി. സിപിഎം സെക്രട്ടറി എ വിജയരാഘവന്‍ സംസ്ഥാനത്തെ ഹവാല ശൃംഖലയുടെ ഉത്തരവാദിത്തം ബിജെപിക്കാണെന്നുവരെ ആരോപിച്ചിരുന്നു.സംസ്ഥാനത്ത് ഇത്രയും വലിയൊരു പണമിടപാട് നടക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 3.5 കോടി രൂപ തട്ടിപ്പ് നടത്തിയെന്നും ബിജെപിയുടെ മുതിര്‍ന്ന സംസ്ഥാന നേതാക്കളാണ് ഇടപാടിന് പിന്നിലെന്നും വിജയരാഘവന്‍ ആരോപിച്ചു. താമസിയാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ ബിജെപിയുടെ വിവിധ താഴ്ന്ന, ഇടത്തരം നേതാക്കളെ ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.

Maintained By : Studio3