ഭാരതി എയര്‍ടെല്ലിന്റെ സംയോജിത അറ്റാദായം 853. 6 കോടി
ന്യൂഡെല്‍ഹി: മൂന്നാം പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ സംയോജിത അറ്റാദായം 853.6 കോടി രൂപ. മുന്‍ പാദത്തിലെ 763.2 കോടി രൂപയുടെ അറ്റ നഷ്ടത്തില്‍ നിന്നാണ് ഈ തിരിച്ചുവരവ്. കമ്പനിയുടെ സംയോജിത വരുമാനം ഡിസംബര്‍ പാദത്തില്‍ 6 ശതമാനം വര്‍ധിച്ച് 26,517.8 കോടി രൂപയായി.
കമ്പനിയുടെ ഏകീകൃത പ്രവര്‍ത്തന ലാഭം 12,178 കോടി രൂപയാണ്, അതേസമയം ഏകീകൃത പ്രവര്‍ത്തന മാര്‍ജിന്‍ 45.9 ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 166 രൂപയാണ്, മുന്‍ പാദത്തിലിത് 162 രൂപയായിരുന്നു.
12.9 മില്യണ്‍ 4ജി ഉപയോക്താക്കളുടെ അറ്റ കൂട്ടിച്ചേര്‍ക്കലും കഴിഞ്ഞ പാദത്തില്‍ എയര്‍ടെല്‍ നടത്തിയിട്ടുണ്ട്. നിലവില്‍ 165.6 മില്യണ്‍ 4ജി ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. മൊത്തം ഉപയോക്താക്കളുടെ എണ്ണം 336 മില്യണാണ്.