October 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആക്സിസ് ബാങ്ക് ഓണം എന്‍ആര്‍ഐ ഹോംകമിങ് പദ്ധതികൾ

1 min read

കൊച്ചി: ആക്സിസ് ബാങ്ക് ഓണത്തോടനുബന്ധിച്ച് ‘എന്‍ആര്‍ഐ ഹോംകമിങ്’ അവതരിപ്പിച്ചു. പ്രവാസി ഉപഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നിരവധി ആനുകൂല്യങ്ങളാണ് ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 30വരെ നല്‍കുന്നത്. എന്‍ആര്‍ഇ, എന്‍ആര്‍ഒ, എഫ്സിഎന്‍ആര്‍, ഗിഫ്റ്റ് സിറ്റി സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങിയവയ്ക്ക് ആകര്‍ഷകമായ പലിശ നിരക്കുകളും സൗകര്യപ്രദമായ കാലാവധിയും ലഭ്യമാക്കും. ആക്സിസ് ബാങ്കുമായി ചേര്‍ന്ന് ട്രെഡിങ്, ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള ബ്രോക്കറേജ് ഫീസുകള്‍ 0.75 ശതമാനത്തില്‍ നിന്ന് 0.55 ശതമാനമായി ഇളവു ചെയ്യും. റെമിറ്റ് മണി വഴി പണം കൈമാറ്റം ചെയ്യുമ്പോള്‍ ഡോളറിനു മാത്രം ബാധകമായ രീതിയില്‍ കാര്‍ഡ് നിരക്കിനേക്കാള്‍ 60 പൈസ കുറഞ്ഞ നിരക്കു ലഭ്യമാക്കും. വയര്‍ ട്രാന്‍സ്ഫര്‍ വഴി കൈമാറ്റം ചെയ്യുമ്പോള്‍ ഡോളര്‍, പൗണ്ട്, യൂറോ എന്നിവയ്ക്ക് കാര്‍ഡ് നിരക്കിനേക്കാള്‍ 80 പൈസ കുറഞ്ഞ നിരക്കു ലഭ്യമാക്കും. കേരളത്തിലെ തെരഞ്ഞെടുത്ത 61 ബ്രാഞ്ചുകളില്‍ ആക്സിസ് ബാങ്ക് ഓപണ്‍ ഡേും സംഘടിപ്പിക്കും. ഈ കാമ്പെയിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ ആസ്റ്റര്‍ മെഡ്സിറ്റി, ആസ്റ്റര്‍ മെഡി ലാബ്, ആസ്റ്റര്‍ ഫാര്‍മ, ഓപ്പോ, പിവിആര്‍, കെഎഫ്സി എന്നിവയുമായി ബാങ്ക് സഹകരിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സേവനം ലഭ്യമാക്കാനായി ആക്സിസ് ബാങ്കിന് കേരളത്തില്‍ മൊത്തം 153 ശാഖകളും 277 എടിഎമ്മുകളും മിഡില്‍ ഈസ്റ്റില്‍ മൂന്ന് പ്രതിനിധി ഓഫീസുകളും (ദുബായ്, അബുദാബി & ഷാര്‍ജ) ഉണ്ട്.

  ഐഒടി വിപ്ലവത്തിന്‍റെ നേട്ടങ്ങള്‍ കൊയ്യാൻ ടെക്നോപാര്‍ക്ക് സുസജ്ഞം
Maintained By : Studio3