ആസിയാന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്ക് മ്യാന്‍മാറിലെത്തി
1 min readന്യൂുഡെല്‍ഹി: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെത്തുടര്‍ന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ആസിയാന്‍ പ്രതിനിധികള്‍ മ്യാന്‍മാറിലെത്തി. നിലവില്‍ ആസിയാന്‍റെ നേതൃത്വം വഹിക്കുന്ന ബ്രൂണെയുടെ വിദേശകാര്യ മന്ത്രി എറിവാന്‍ ബിന്‍ പെഹിന്‍ യൂസോഫും കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍ ലിം ജോക്ക് ഹോയിയുമാണ് പ്രതിനിധികളായി എത്തിയിട്ടുള്ളത്. മ്യാന്‍മാറിലെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്‍ കൗണ്‍സില്‍ (എസ് എ സി) ചെയര്‍മാനും പ്രതിരോധ സേവനങ്ങളുടെ കമാന്‍ഡര്‍-ഇന്‍-ചീഫുമായ സെന്‍-ജനറല്‍ മിന്‍ ആംഗ് ഹേലിംഗിനെ കണ്ട് സംഘം ചര്‍ച്ച നടത്തി.
അടുത്തിടെ നടന്ന മ്യാന്‍മാറില്‍ നടന്ന ആസിയാന്‍ നേതാക്കളുടെ യോഗത്തിന്‍റെ ഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറിയതായി എസ് എ സി പ്രസ്താവനയില്‍ പറയുന്നു. പ്രാഥമിക ആവശ്യങ്ങളുടെ വിലയിരുത്തലില്‍ നിന്നുള്ള ആസിയാന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കല്‍; കോവിഡ് -19 വാക്സിനുകള്‍ ലഭ്യമാക്കുന്നതിനുള്ള ആസിയാന്‍ ശ്രമങ്ങള്‍; മ്യാന്‍മറും ബ്രൂണിയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം എന്നിവ അതില്‍പ്പെടുന്നു. 2020 ലെ മ്യാന്‍മറിലെ പൊതുതെരഞ്ഞെടുപ്പ്, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ അവസ്ഥ, രാജ്യം സ്ഥിരത പുനഃസ്ഥാപിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മാനുഷിക സഹായവുമായി ബന്ധപ്പെട്ട ഭാവി സഹകരണ പദ്ധതികള്‍ എന്നിവ സംബന്ധിച്ച അവലോകന പുരോഗതി മ്യാന്‍മാര്‍ സൈനിക നേതാവ് ആസിയാന്‍ പ്രതിനിധികളെ അറിയിച്ചു.
ഏപ്രിലില്‍ ജക്കാര്‍ത്തയില്‍ നടന്ന ബ്ലോക്ക് നേതാക്കളുടെ യോഗത്തില്‍ മ്യാന്‍മാറിലെ സ്ഥിതി സംബന്ധിച്ച് ആസിയാന്‍ നേതാക്കള്‍ ഒരുസമാവായത്തിലെത്തിയിരുന്നു. സമവായം മ്യാന്‍മാറിലെ അക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നും പോരാട്ടത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികള്‍ക്കിടയിലും ക്രിയാത്മക സംഭാഷണങ്ങള്‍ നടത്തണമെന്നും ആസിയാന്‍ ചെയറിന്‍റെ പ്രത്യേക പ്രതിനിധി നിര്‍ദ്ദേശിക്കുകയും സംഭാഷണ പ്രക്രിയയുടെ മധ്യസ്ഥത സുഗമമാക്കുകയും രാജ്യത്തിന് മാനുഷിക സഹായം നല്‍കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരിയിലെ അട്ടിമറിയിലൂടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുന്‍ നേതാവ് ഓങ് സാന്‍ സൂചിയുടെ സര്‍ക്കാരിനെയാണ് സൈന്യം പുറത്താക്കിയത്. 2020 നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ടിംഗ് തട്ടിപ്പ് നടന്നതായി സൈന്യം ആരോപിച്ചതാണ് ഈ നടപടിക്ക് കാരണം. സൂചിയുടെ എന്‍എല്‍ഡി പാര്‍ട്ടി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഭൂരിപക്ഷം സീറ്റുകളും നേടിയിരുന്നു. അട്ടിമറിയ്ക്കെതിരായ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ സൈന്യം തുടര്‍നടപടികളിലൂടെ നൂറുകണക്കിന് ആളുകളെയാണ് കൊന്നൊടുക്കിയത്.
അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണ്‍സ് മോണിറ്ററിംഗ് ഗ്രൂപ്പിന്‍റെ കണക്കനുസരിച്ച് ഇതുവരെ 818 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, 5,300 ലധികം പേര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.