രണ്ട് സ്മാര്‍ട്ട് വാച്ചുകളുമായി അമേസ്ഫിറ്റ്
ജിടിആര്‍ 2ഇ, ജിടിഎസ് 2ഇ എന്നീ രണ്ട് സ്മാര്‍ട്ട് വാച്ചുകളാണ് പുറത്തിറക്കുന്നത്. രണ്ട് വാച്ചുകള്‍ക്കും 9,999 രൂപയാണ് വില
ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിക്കുകയാണ് അമേസ്ഫിറ്റ്. ജിടിആര്‍ 2ഇ, ജിടിഎസ് 2ഇ എന്നീ രണ്ട് സ്മാര്‍ട്ട് വാച്ചുകളാണ് പുറത്തിറക്കുന്നത്. രണ്ട് വാച്ചുകള്‍ക്കും 9,999 രൂപയാണ് വില. അമേസ്ഫിറ്റിന്റെ ഇന്ത്യാ വെബ്‌സൈറ്റില്‍ ലഭിക്കും. കൂടാതെ ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും ലഭ്യമായിരിക്കും. രണ്ട് വാച്ചുകളും മൂന്ന് വീതം കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ചിരുന്നു. ഈയിടെ സമാപിച്ച ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ആഗോള അവതരണം നടന്നു.
അമേസ്ഫിറ്റ് ജിടിആര്‍ 2ഇ
1.39 ഇഞ്ച് റൗണ്ട് ആമോലെഡ് ഡിസ്‌പ്ലേയോടുകൂടിയാണ് അമേസ്ഫിറ്റ് ജിടിആര്‍ 2ഇ വരുന്നത്. സ്ട്രാപ്പ് കൂടാതെ 32 ഗ്രാമാണ് ഭാരം. ഓള്‍വേസ് ഓണ്‍ ഫംഗ്ഷന്‍ സവിശേഷതയാണ്.
90 സ്‌പോര്‍ട്‌സ് മോഡുകളും അമ്പതിലധികം വാച്ച് ഫേസുകളും സവിശേഷതയാണ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 24 ദിവസം പ്രവര്‍ത്തിക്കും. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡിവൈസുകളുമായി പൊരുത്തപ്പെടും. ഒബ്‌സിഡിയന്‍ ബ്ലാക്ക്, സ്ലേറ്റ് ഗ്രേ, മച്ച ഗ്രീന്‍ എന്നീ കളര്‍ വേരിയന്റുകളില്‍ ലഭിക്കും.
അമേസ്ഫിറ്റ് ജിടിഎസ് 2ഇ
ചതുരാകൃതിയില്‍ കൂടുതല്‍ വലിയ 1.65 ഇഞ്ച് ആമോലെഡ് ഡിസ്‌പ്ലേയാണ് അമേസ്ഫിറ്റ് ജിടിഎസ് 2ഇ സ്മാര്‍ട്ട് വാച്ചില്‍ നല്‍കിയിരിക്കുന്നത്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്‍, ഉറക്കം എന്നിവ നിരീക്ഷിക്കും. ഓള്‍വേസ് ഓണ്‍ കൂടാതെ 90 സ്‌പോര്‍ട്‌സ് മോഡുകളും അമ്പതിലധികം വാച്ച് ഫേസുകളും സവിശേഷതയാണ്.
വെള്ളം പ്രതിരോധിക്കുന്ന കാര്യത്തില്‍ 5 എടിഎം റേറ്റിംഗ് ലഭിച്ചു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 14 ദിവസം പ്രവര്‍ത്തിക്കും. അര്‍ബന്‍ ഗ്രേ, ഡെസേര്‍ട്ട് ഗോള്‍ഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ വേരിയന്റുകളില്‍ ലഭിക്കും.