December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എയർ ഇന്ത്യ എക്‌സ്പ്രസും എയർഏഷ്യ ഇന്ത്യയും പുതുക്കിയ പൊതു ബ്രാൻഡിംഗില്‍

1 min read

കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്‌സ്പ്രസും എയർഏഷ്യ ഇന്ത്യയും പൊതുവായ പുതുക്കിയ ബ്രാൻഡ് ഐഡന്‍റിറ്റി അപതരിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഈയിടെ സ്വന്തമാക്കിയ പുതിയ ബോയിംഗ് ബി737-8 വിമാനമാണ് ‘എയർ ഇന്ത്യ എക്സ്പ്രസ്’ എന്ന പൊതു ബ്രാൻഡിംഗില്‍ ആദ്യമായി പുറത്തിറക്കിയത്. ആധുനിക രൂപവും തിളക്കമുള്ള നിറങ്ങളും പുതുമയാര്‍ന്ന എയർക്രാഫ്റ്റ് ലിവറിയുമായി എയർലൈൻ അതിഥികളെ സ്വാഗതം ചെയ്തു. വിവിധ സ്ഥലങ്ങള്‍ക്കും ആളുകൾക്കും സംസ്കാരങ്ങൾക്കുമിടയില്‍ അർത്ഥവത്തായ യാത്രാസൗകര്യം ഒരുക്കിക്കൊണ്ട് സ്വയം വേർതിരിച്ചറിയാനുള്ള ഉദ്ദേശ്യവും പ്രഖ്യാപിച്ചു. സവിശേഷമായ ഇന്ത്യൻ ഊഷ്മളതയോടെ മികച്ച മൂല്യവും സേവനവും നൽകുന്നതിന് തടസങ്ങളില്ലാത്തതും ഡിജിറ്റലായി പ്രവർത്തനക്ഷമമാക്കാവുന്നതുമായ യാത്രാ അനുഭവങ്ങൾ ലഭ്യമാക്കുന്നതിനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.

എയർ ഇന്ത്യ എക്‌സ്‌പ്രസ് ചെയർമാൻ കാംബെൽ വിൽസണും എയർ ഇന്ത്യ എക്‌സ്‌പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗും ചേർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ പുതുക്കിയ ബ്രാൻഡ് ഐഡന്‍റിറ്റി, ലോഗോ, എയർക്രാഫ്റ്റ് ലിവറി എന്നിവ ഉദ്ഘാടനം ചെയ്തു. എയർലൈനിന്‍റെ ആദ്യത്തേതും അതിവേഗം വളരുന്ന 58 വിമാനങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുമായ ബോയിംഗ് 737-8 വിമാനമാണ് പുതിയ ബ്രാൻഡ് ഐഡന്‍റിറ്റിയില്‍ പുറത്തിറങ്ങിയത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെയും എയർ ഏഷ്യ ഇന്ത്യയുടെയും ലയനം ഇപ്പോൾ അവസാന ഘട്ടത്തിലെത്തിയതോടെ വ്യോമയാന മേഖലയുടെ പരിവർത്തനവും കൂടിയാണ് നാം കാണുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ കാംബെൽ വിൽസൺ പറഞ്ഞു. പുതിയ എയര്‍ ഇന്ത്യ ഗ്രൂപ്പിന്‍റെ സുപ്രധാന ഭാഗവും ഓരോ ഇന്ത്യക്കാരനും മികച്ച മൂല്യവും പ്രാപ്യതയും ആഭ്യന്തരവും പ്രാദേശികവുമായ കണക്റ്റിവിറ്റിയും നൽകുന്നതും പുതിയ തലമുറയുടെ എയർലൈനായി മാറുന്നതുമായ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ ബ്രാൻഡ് ഐഡന്‍റിറ്റി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇന്ത്യയെയും ഇന്ത്യക്കാരെയും പരസ്പരവും ലോകവുമായും മികച്ച രീതിയിൽ ബന്ധിപ്പിക്കുക എന്നതാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

എയർലൈനിന്‍റെ പുതിയ വിഷ്വൽ ഐഡന്‍റിറ്റിയിൽ എക്സ്പ്രസ് ഓറഞ്ച്, എക്സ്പ്രസ് ടർക്കോയ്സ് എന്നീ ഊർജ്ജസ്വല വർണ്ണങ്ങളാണുള്ളത്. എക്സ്പ്രസ് ടാൻജറീൻ എക്സ്പ്രസ് ഐസ് ബ്ലൂ എന്നിവ ദ്വിതീയ നിറങ്ങളായി നൽകിയിരിക്കുന്നു. എക്സ്പ്രസ് ഓറഞ്ച് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഉത്സാഹത്തിന്‍റെയും ചടുലതയുടെയും ബ്രാൻഡ് മൂല്യങ്ങളെ സൂചിപ്പിക്കുന്നു. ഒപ്പം ഇന്ത്യൻ ഊഷ്‌മളതയെയും പ്രതിഫലിപ്പിക്കുന്നു. ബ്രാൻഡിന്‍റെ സമകാലിക പ്രീമിയം സെൻസിബിലിറ്റിയും ഡിജിറ്റൽ-ഫസ്റ്റ് സമീപനവും എക്സ്പ്രസ് ടർക്കോയ്സ് നിറം ഉൾക്കൊള്ളുന്നു. ആധുനികവും നവീകരിച്ചതുമായ ബ്രാൻഡിംഗിലൂടെ പുതിയ ഇന്ത്യയുടെ സ്മാർട്ട് കണക്ടർ എന്ന നിലയിൽ, സംയോജിപ്പിച്ച എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നീ സ്ഥാപനങ്ങള്‍ എയർ ഇന്ത്യ എക്സ്പ്രസ് എന്ന പേരിൽ ഇനി പ്രവർത്തിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് പറഞ്ഞു. ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ ബോയിംഗ് ബി737-8 വിമാനത്തിന്‍റെ വരവോടെ ആരംഭിക്കുന്ന പുതിയ ബ്രാൻഡ് അവതരണം ഞങ്ങളുടെ വളർച്ചയുടെയും പരിവർത്തന യാത്രയുടെയും ഒരു പുതിയ ഘട്ടം അടയാളപ്പെടുത്തുന്നു. അടുത്ത 15 മാസത്തിനുള്ളിൽ 50 വിമാനങ്ങൾ കൂടി ഫ്‌ളീറ്റിൽ ഉൾപ്പെടുത്താൻ സജ്ജമാകുന്നതിനാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാകും. അടുത്ത 5 വർഷത്തിനുള്ളിൽ, ഇന്ത്യയിലും ഹ്രസ്വ-ദൂര അന്താരാഷ്ട്ര വിപണികളിലും വ്യാപിച്ചുകിടക്കുന്ന ശൃംഖലയുമായി ഏകദേശം 170 നാരോ ബോഡി വിമാനങ്ങളുള്ള ഒരു എയർലൈനായി വളരാനാണ് ലക്ഷ്യമിടുന്നത്. തങ്ങളുടെ പാരമ്പര്യം തുടർന്നുകൊണ്ട് എയർക്രാഫ്റ്റ് ലിവറിയിൽ രാജ്യത്തിന്‍റെ സമ്പന്നമായ കല, കരകൗശല പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വേരിയബിൾ ടെയിൽഫിൻ രൂപകൽപ്പന അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3