സ്‌കോഡ കുശാക്ക് മാര്‍ച്ച് 18 ന് പ്രത്യക്ഷപ്പെടും
ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
മുംബൈ: ഉല്‍പ്പാദനത്തിന് തയ്യാറായ (പ്രൊഡക്ഷന്‍ റെഡി) സ്‌കോഡ കുശാക്ക് മാര്‍ച്ച് 18 ന് അനാവരണം ചെയ്യും. ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമാണ് സ്‌കോഡ കുശാക്ക്. വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ പോലെ എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമിലാണ് സ്‌കോഡ കുശാക്ക് നിര്‍മിക്കുന്നത്.
എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, റൂഫ് റെയിലുകള്‍ എന്നിവ ലഭിക്കും. 5 സ്‌പോക്ക് അലോയ് വീലുകളില്‍ വിപണിയിലെത്തും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടും. ആറ് എയര്‍ബാഗുകള്‍, ഇഎസ്‌സി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ടിപിഎംഎസ് എന്നിവ സുരക്ഷാ ഫീച്ചറുകളായിരിക്കും.
1.0 ലിറ്റര്‍ ടിഎസ്‌ഐ, 1.5 ലിറ്റര്‍ ടിഎസ്‌ഐ എന്നീ രണ്ട് ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.