December 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ നിറങ്ങളില്‍ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്

1 min read

2021 മോഡല്‍ ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന് 15.96 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഹോണ്ടയുടെ ബിഗ് വിംഗ് ടോപ് ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് നടത്താം.

ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി), മാന്വല്‍ വേരിയന്റുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിച്ചതു മാത്രമാണ് 2021 മോഡലില്‍ വരുത്തിയ മാറ്റങ്ങള്‍. ‘ഡാര്‍ക്ക്‌നെസ് ബ്ലാക്ക് മെറ്റാലിക്’ പെയിന്റിലാണ് മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റ് വരുന്നത്. ‘പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈകളര്‍’ കളര്‍ ഓപ്ഷനില്‍ ഡിസിടി വേരിയന്റ് ലഭിക്കും.

  ഹഡില്‍ ഗ്ലോബല്‍ 2025: ശ്രദ്ധേയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ

മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകളിലും ഫീച്ചറുകളിലും മാറ്റമില്ല. 1,084 സിസി, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 98 ബിഎച്ച്പി കരുത്തും 103 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.

ഇരട്ട എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, കോര്‍ണറിംഗ് ലൈറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ക്രമീകരിക്കാവുന്ന സീറ്റ്, ഹീറ്റഡ് ഗ്രിപ്പുകള്‍, വയര്‍ സ്‌പോക്ക് ചക്രങ്ങളില്‍ ട്യൂബ് ലെസ് ടയറുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സഹിതം 6.5 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവ മോട്ടോര്‍സൈക്കിളില്‍ തുടരുന്നു.

  ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ സാദ്ധ്യതകൾ

വീല്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, റിയര്‍ ലിഫ്റ്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് ഡിറ്റക്ഷന്‍ എന്നിവ ഡിസിടി വേരിയന്റിലെ സുരക്ഷാ ഫീച്ചറുകളാണ്.

Maintained By : Studio3