എയറോസോളുകള്‍ക്ക് രോഗബാധിതരില്‍ നിന്നും പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാനാകും
1 min readഎയറോസോളുകളിലൂടെയും ദ്രവകണികകളിലൂടെയുമാണ് വൈറസുകള്‍ പ്രധാനമായും പകരുന്നത്
കോവിഡ്-19 ബാധിതനായ ഒരാളില്‍ നിന്നും പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാന്‍ അയാളില്‍ നിന്നുള്ള എയറോസോളുകള്‍ക്ക് (വായുവില്‍ തങ്ങിനില്‍ക്കുന്ന ഖരത്തിന്റെ ദ്രാവകത്തിന്റെയോ സൂക്ഷ്മ കണികകള്‍) സാധിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. രോഗബാധിതനായ ഒരാളില്‍ നിന്നുണ്ടാകുന്ന എയറോസോളുകള്‍ അയാള്‍ക്ക് രണ്ട് മീറ്റര്‍ ചുറ്റളവിലാണ് സാധാരണ ഉണ്ടാകുകയെങ്കിലും വായുവിലൂടെ അത് പത്ത് മീറ്റര്‍ വരെ സഞ്ചരിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എയറോസോളുകളിലൂടെയും ദ്രവകണികകളിലൂടെയുമാണ് വൈറസുകള്‍ പ്രധാനമായും പകരുന്നതെന്ന് മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ ഓഫീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.
ഇത്തരം സൂക്ഷ്മകണികള്‍ വഴിയുള്ള വൈറസ് ബാധ തടയുന്നതിനായി ആളുകള്‍ തുടര്‍ന്നും മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചോ. ഇരട്ട മാസ്‌കോ എന്‍95 മാസ്‌കോ ആണ് എയറോസോളുകളിലൂടെയും ദ്രകണങ്ങളിലൂടെയുമുള്ള വൈറസ് പകര്‍ച്ച ഒഴിവാക്കാനുള്ള മികച്ച ഉപാധികള്‍. വീട്ടിലായാലും ജോലി സ്ഥലത്തായും വായുസഞ്ചാരം ഉറപ്പാക്കുകയാണ് വൈറസില്‍ നിന്ന് രക്ഷ നേടാനുള്ള സാമൂഹിക പ്രതിരോധം. ഓഫീസുകളിലും വീടുകളിലും വലിയ പൊതു ഇടങ്ങളിലും പുറത്ത് നിന്നുള്ള വായു കയറുന്നതിനുള്ള വഴിയൊരുക്കുക. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ അകത്തളങ്ങളില്‍ വായു സഞ്ചാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.ഫാനുകള്‍ വെക്കുക,യും ജനലുകളും വാതിലുകളും തുറന്നിടുക,യും എന്തിന് ജനലുകള്‍ അല്‍പ്പം മാത്രം തുറന്നിടുകയും ചെയ്യുന്നതിലൂടെ പുറത്ത് നിന്നുള്ള വായു അകത്തേക്ക് കയറാനും അകത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും.
ക്രോസ് വെന്റിലേഷനുകളും എക്‌സ്‌ഹോസ്റ്റ് ഫാനുകളും ഘടിപ്പിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നേട്ടമാകും. ഓഫീസുകളിലും ഓഡിറ്റോറിയങ്ങളിലും ഷോപ്പിംഗ് മാളുകളിലും ഗ്ലോബല്‍ ഫാന്‍ സംവിധാനങ്ങളും റൂഫ് വെന്റിലേഷനും ഏര്‍പ്പെടുത്താന്‍ ശ്രമിക്കണം. ഇവയുടെ ഫില്‍റ്ററുകള്‍ ഇടക്കിടെ മാറ്റുകയും വൃത്തിയാക്കുകയും വേണം.
ശ്വാസോച്ഛാസം നടത്തുമ്പോഴും സംസാരിക്കുമ്പോഴും പാട്ട് പാടുമ്പോഴും ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു രോഗിയില്‍ നിന്ന് പുറത്ത് വരുന്ന ദ്രവകണികകളുടെയും എയറോസോളുകളുടെയും രൂപത്തിലുള്ള ഉമിനീരും ശ്ലേഷ്മവുമാണ് പ്രധാനമായും രോഗവ്യാപനത്തിന് ഇടയാക്കുന്നത്. ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളില്‍ നിന്ന് പോലും ഇത്തരത്തില്‍ രോഗം മറ്റുള്ളവരിലേക്ക് പകരാം.