വാര്‍ത്തകള്‍ തെറ്റ്, സന്ദര്‍ശകര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കില്ല; വിശദീകരണവുമായി അബുദാബി
1 min readകാലാവധി കഴിഞ്ഞ താമസ വിസയും എന്‍ട്രി വിസയും കൈവശമുള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ ലഭിക്കുകയുള്ളു
അബുദാബി: സന്ദര്‍ശകര്‍ക്ക് എമിറേറ്റ് കോവിഡ്-19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി അബുദാബി. കാലാവധി കഴിഞ്ഞ താമസ വിസയോ കാലാവധി കഴിഞ്ഞ എന്‍ട്രി വിസയോ കൈവശമുള്ള എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ ലഭ്യമായിരിക്കുമെന്നും എന്നാല്‍ ടൂറിസ്റ്റ്, വിസിറ്റ് വിസ കൈവശമുള്ളവര്‍ക്ക് ഇത് ബാധകമല്ലെന്നും അബുദാബിയിലെ എമര്‍ജന്‍സി, ക്രൈസിസ്, ഡിസാസ്റ്റര്‍ കമ്മിറ്റി വ്യക്തമാക്കി.
അബുദാബി നിവാസികളുടെ ആരോഗ്യവും സുരക്ഷയും പകര്‍ച്ചവ്യാധി മൂലമുള്ള അസാധാരണ സാഹചര്യവും കണക്കിലെടുത്താണ് നടപടിയെന്ന് കമ്മിറ്റി അറിയിച്ചു.
സന്ദര്‍ശകര്‍ക്ക് അബുദാബി സിനോഫാം, ഫൈസര്‍ എന്നിവയുടെ കോവിഡ്-19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ഈ ആഴ്ചയുടെ തുടക്കത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബുദാബി നല്‍കുന്ന വിസയോ ഓണ്‍ആറൈവല്‍ വിസയ്ക്ക് യോഗ്യതയുള്ള പാസ്‌പോര്‍ട്ടോ കൈവശമുള്ളവര്‍ക്ക് അബുദാബിയില്‍ സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്നതായിരുന്നു വാര്‍ത്ത.
ലോകത്തില്‍ ഉയര്‍ന്ന കോവിഡ്-19 വാക്‌സിനേഷന്‍ നിരക്ക് ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. പൗരന്മാര്‍ക്കും നിവാസികള്‍ക്കും രാജ്യം സൗജന്യമായാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ഹ്രസ്വകാല വിസകളില്‍ യുഎഇ സന്ദര്‍ശിക്കുന്ന ചൈനീസ് പൗരന്മാര്‍ക്ക് എമിറേറ്റ് സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞ മാസം ദുബായ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ദുബായില്‍ പ്രാദേശിക വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.