October 27, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മലയാളികള്‍ക്ക് മാത്രമായി ഡേറ്റിംഗ് ആപ്പ് ‘അരികെ’

രാജ്യത്തെ ആദ്യ ഭാഷാ കേന്ദ്രീകൃതമായ ഹൈ ഇന്റെന്റ് ഡേറ്റിംഗ് ആപ്പ് എന്ന വിശേഷണത്തോടെയാണ് ‘അരികെ’ അവതരിപ്പിച്ചത്

തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിംഗ് ആപ്പ്. ‘അരികെ’ എന്ന് നാമകരണം ചെയ്ത ആപ്പ്, പൂര്‍ണമായും മലയാളികള്‍ക്ക് വേണ്ടിയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളിലൊന്നായ ‘അയ്ല്‍’ ആണ് അരികെയുടെ മാതൃസ്ഥാപനം. രാജ്യത്തെ ആദ്യ ഭാഷാ കേന്ദ്രീകൃതമായ ഹൈ ഇന്റെന്റ് ഡേറ്റിംഗ് ആപ്പ് എന്ന വിശേഷണത്തോടെയാണ് മലയാളികള്‍ക്ക് മാത്രമായി ‘അരികെ’ അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിന്റെ തനതു സംസ്‌കാരവും ശീലങ്ങളും കോര്‍ത്തിണക്കിയാണ് ‘അരികെ’ എത്തുന്നത്. 21 നും 40 നും ഇടയില്‍ പ്രായമുള്ള മലയാളികളുടെ മാച്ച് മേക്കിംഗിന് സഹായകമായി രൂപകല്‍പ്പന ചെയ്ത ‘അരികെ’യില്‍ ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ തീരെ ഇല്ല.

  നവീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെ കേരള ടൂറിസം വളരണമെന്ന് വിദഗ്ധര്‍

മലയാളിയുടെ സാംസ്‌കാരിക സവിശേഷതകള്‍ക്ക് മുന്‍തൂക്കം നല്‍കി വികസിപ്പിച്ചിരിക്കുന്ന ആപ്പ്, മലയാളത്തനിമയുള്ള പല പ്രത്യേകതകളും ഉള്‍പ്പെടുന്നതാണ്. ഉദാഹരണത്തിന്, ആദ്യമായി രണ്ടു പേര്‍ തമ്മിലുള്ള സംസാരം തുടങ്ങിവെയ്ക്കാനുതകുന്ന വിഷയങ്ങളായ കേരളീയ ഭക്ഷണ രീതികള്‍, സിനിമ, സംഗീതം തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മലയാളത്തിലെ ആദ്യ അക്ഷരമായ ‘അ’ നല്‍കിയാണ് അരികെ ആപ്പിന്റെ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മലയാളികളായ രണ്ടു പേര്‍ തമ്മില്‍ പരിചയപ്പെടുകയും അടുത്തറിയുകയും ചെയ്യാന്‍ അവസരമൊരുങ്ങുന്നവിധം രൂപകല്‍പ്പന ചെയ്ത ‘അരികെ’ ആപ്പില്‍ ഉപയോക്താക്കള്‍ക്ക് നോട്‌സ് വാങ്ങാനും ആപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് നേരിട്ട് സന്ദേശങ്ങള്‍ കൈമാറാനും കഴിയും. ‘അരികെ’യുടെ ചുവടുപിടിച്ച് രാജ്യത്തെ മറ്റ് ഭാഷകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ മാതൃസ്ഥാപനമായ അയ്ല്‍ ഇതിനകം പദ്ധതി രൂപീകരിച്ചു.

  ലോണ്‍ലി പ്ലാനറ്റ് പട്ടികയില്‍ ഇടംനേടി കേരളത്തിന്‍റെ തനത് ഭക്ഷണവിഭവങ്ങള്‍

ആറ് വര്‍ഷത്തിലധികം സമയമെടുത്താണ് ആപ്പ് വികസിപ്പിച്ചതെന്ന് അയ്ല്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഏബിള്‍ ജോസഫ് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഹൈ ഇന്റെന്റ് ഡേറ്റിംഗ് മേഖലയില്‍ മികച്ച നിലയിലാണെന്ന് തങ്ങളുടെ ഡാറ്റ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഏറ്റവും അനുയോജ്യരായ ജീവിതപങ്കാളികളെ തെരഞ്ഞെടുക്കാനും പ്രണയിക്കാനും വിവാഹിതരാകാനും ഉദ്ദേശിക്കുന്ന മലയാളി ഉപയോക്താക്കള്‍ക്കായി ‘അരികെ’ ആപ്പ് വികസിപ്പിക്കാന്‍ തീരുമാനിച്ചത്. രാജ്യാതിര്‍ത്തികള്‍ക്ക് പുറത്ത് മലയാളികള്‍ മാച്ച് മേക്കിംഗ് നടത്തുന്നതുവഴി അയ്ലിന്റെ ഏഷ്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. കേരളം തുടക്കം മാത്രമാണെന്നും മറ്റ് ഭാഷകളിലുള്ള ‘അരികെ’ വേര്‍ഷനുകള്‍ അതാത് സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്നും ഏബിള്‍ ജോസഫ് അറിയിച്ചു.

  ഹൃദ്രോഗികളിൽ ഭൂരിഭാഗവും 50 വയസ്സിന് താഴെ, കാരണം ഉദാസീനമായ ജീവിതശൈലി: ടാറ്റ എഐജി സർവേ
Maintained By : Studio3