January 3, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്സിന്‍ എടുത്തവര്‍ക്ക് അന്താരാഷ്ട്ര യാത്ര അനുവദിക്കുന്നതില്‍ ധാരണയായില്ല: കേന്ദ്രം

1 min read

ഇയുഎല്‍ പട്ടികയില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുള്ള വാക്സിനുകള്‍ എടുത്ത യാത്രികര്‍ക്ക് ചില രാഷ്ട്രങ്ങള്‍ പ്രവേശനം നല്‍കിത്തുടങ്ങി

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ ഡോസുകള്‍ പൂര്‍ണമായും എടുത്തവര്‍ക്ക് അന്താരാഷ്ട്ര യാത്ര അനുവദിക്കുന്നതിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.

ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്‍ കുത്തിവയ്പ് നടത്തിയ ഇന്ത്യക്കാരെ അന്താരാഷ്ട്ര യാത്രകള്‍ക്ക് അനുവദിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനായുള്ള (ഇയുഎല്‍) വാക്സിനുകളുടെ പട്ടികയില്‍ ലോകാരോഗ്യ സംഘടന കോവാക്സിന്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

  2024-ല്‍ റെയില്‍വേ പൂർത്തിയാക്കിയത് 6,450 കിലോമീറ്റര്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണം

‘അന്താരാഷ്ട്ര യാത്രകളുടെ കാര്യത്തില്‍ ലോകാരോഗ്യ സംഘടനയില്‍ ഇതുവരെയും അഭിപ്രായ സമന്വയമില്ല. കുത്തിവെപ്പ് എടുക്കുന്നവരെ യാത്രയ്ക്ക് അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ച ഇപ്പോഴും നടക്കുന്നു. നിലവില്‍, ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിവിധ രാഷ്ട്രങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് കോവിഡ് നെഗറ്റീവ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് യാത്രയ്ക്ക് അനുവദിച്ചിട്ടുള്ളത്, “അഗര്‍വാള്‍ വിശദീകരിച്ചു.

കോവിഡ് -19 മഹാമാരിയുടെ രണ്ടാമത്തെ തരംഗം ആഗോള തലത്തില്‍ ദുര്‍ബലമാകുമ്പോള്‍, നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ യാത്രാ, ടൂറിസം വ്യവസായങ്ങള്‍ ഉയര്‍ത്തുന്നതിനായി അന്താരാഷ്ട്ര യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ ഇയുഎല്‍ ലിസ്റ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന കോവിഡ് -19 വാക്സിനുകളുടെ രണ്ട് ഷോട്ടുകളും ലഭിച്ച യാത്രക്കാരുടെ പ്രവേശനം ആ രാഷ്ട്രങ്ങള്‍ അനുവദിക്കുന്നു അനുവദിക്കും.

  രജത് വര്‍മ്മ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന മറ്റൊരു വാക്സിനായ കോവിഷീല്‍ഡ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുണ്ട്. ആഗോളതലത്തില്‍, ഫൈസര്‍, അസ്ട്രാസെനെക്ക / ഓക്സ്ഫോര്‍ഡ്, മോഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍, ചൈനയുടെ സിനോഫാര്‍ം എന്നിവ വികസിപ്പിച്ച വാക്സിനുകള്‍ പട്ടികയിലുണ്ട്.

ഇയുഎല്‍ പട്ടികയില്‍ കോവാക്സിനെ ഉള്‍പ്പെടുത്തുന്നതിനായി ഭാരത് ബയോടെക് അതിന്‍റെ താല്‍പ്പര്യ പത്രം സമര്‍പ്പിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ കാണിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നാണ് ഡബ്ല്യുഎച്ച്ഒ നിലപാട്.

“ലോകതലത്തില്‍ സമവായത്തിലെത്തുമ്പോള്‍ നാം നിലവാരത്തിലെത്തുമ്പോള്‍ പ്രസക്തമായ നടപടി സ്വീകരിക്കും,” അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കോവാക്സിന്‍ ആണ് കൂടുതലായി വിതരണം ചെയ്യുന്നത് എന്ന പേരില്‍ ഇന്ത്യ ആഗോള യാത്രാ വിലക്ക് നേരിടുന്നില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും ആവര്‍ത്തിച്ചു.

  ആന്തം ബയോസയന്‍സസ് ഐപിഒ
Maintained By : Studio3