November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വീഡിയോ കെവൈസി എക്കൗണ്ടുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

1 min read

തൃശൂര്‍: സാങ്കേതികവിദ്യ അടിസ്ഥാനമായുള്ള ബാങ്കിംഗ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് വീഡിയോ കെവൈസി എക്കൗണ്ട് സൗകര്യം അവതരിപ്പിച്ചു. ബാങ്കിന്‍റെ ശാഖ സന്ദര്‍ശിക്കാതെ, വീഡിയോ കോളിലൂടെ, പാന്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് എക്കൗണ്ട് തുറക്കാമെന്നതാണ് സവിശേഷത.

ഓണ്‍ലൈനില്‍ കെവൈസി നടപടിക്രമങ്ങള്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കി, സങ്കീര്‍ണതകളില്ലാതെ എക്കൗണ്ട് തുറക്കാനുള്ള സംവിധാനമാണ് വീഡിയോ കെവൈസി. ഫോട്ടോയെടുക്കലും ഒപ്പ്, കെവൈസി. രേഖകള്‍ എന്നിവയുടെ പരിശോധനയും പെട്ടെന്ന് പൂര്‍ത്തിയാകും. വീഡിയോ കെവൈസി ആധാരമായുള്ള എക്കൗണ്ട് തുറക്കലിനായി https://videokyc.southindianbank.com സന്ദര്‍ശിച്ചാല്‍ മതി. ഈ ലിങ്ക് ബാങ്കിന്‍റെ മൊബൈല്‍ ആപ്പായ എസ്ഐബി മിറര്‍ പ്ലസ്സിന്‍റെ പ്രീ-ലോഗിന്‍ പേജിലും ബാങ്കിന്‍റെ വെബ്സൈറ്റിലും കാണാവുന്നതാണ്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കൃത്രിമ ബുദ്ധി, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി എന്നിവയില്‍ അധിഷ്ഠിതമാണ് വീഡിയോ കെവൈസി ഇടപാടുകാര്‍. ഇതിനായി വെബ്സൈറ്റില്‍ ആധാര്‍ നമ്പറും പാനും നല്‍കേണ്ടതാണ്. ഓതന്‍റിക്കേഷന്‍ പൂര്‍ത്തിയായ ശേഷം വ്യക്തിപര വിവരങ്ങള്‍ ചേര്‍ക്കുകയും കെവൈസി നടപടി പൂര്‍ത്തീകരിക്കാന്‍ വീഡിയോ കോള്‍ ചെയ്യുകയുമാണ് വേണ്ടത്. വീഡിയോ കെവൈസി വിജയകരമായി പൂര്‍ത്തിയായാല്‍ എക്കൗണ്ട് സ്വയമേവ തുറക്കുന്നതാണ്.

‘കോവിഡ് കാലത്ത് എക്കൗണ്ട് തുറക്കുന്ന നടപടിക്രമം വീഡിയോ കെവൈസി എളുപ്പമാക്കുന്നു. കൂടാതെ ഈ സംവിധാനം സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഡിജിറ്റല്‍ ഉദ്യമങ്ങള്‍ക്ക് ഉണര്‍വേകുകയും ചെയ്യും’ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3