November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2021 ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് അനിശ്ചിതത്വം: യുഎന്‍

1 min read

നിലവില്‍ 7.5 ശതമാനം വളര്‍ച്ച ഇന്ത്യ സ്വന്തമാക്കുമെന്നാണ് കരുതുന്നത്

യുഎന്‍: ഈ കലണ്ടര്‍ വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അടുത്ത വര്‍ഷം 10.5 ശതമാനമായി ഉയരുമെന്നും ഐക്യരാഷ്ട്ര സഭയുടെ നിഗമനം. കോവിഡ് -19 രണ്ടാം തരംഗത്തിന്‍റെ വ്യാപനം കാരണം ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാട് ഏറെ അനിശ്ചിതത്വം നിറഞ്ഞതാണെന്നും യുഎന്‍ വ്യക്തമാക്കുന്നു.

പൂര്‍ണമായ വീണ്ടെടുക്കലിന് കോവിഡ് -19 വാക്സിനിന്‍റെ സാര്‍വത്രികമായ വിതരണം നിര്‍ണായകമാണ്. എന്നാല്‍ ഇന്ത്യയില്‍ വാക്സിനുകളുടെ ലഭ്യത അസമത്വങ്ങള്‍ നിറഞ്ഞതും വന്‍തോതിലുള്ള ആവശ്യം നിറവേറ്റാന്‍ അപര്യാപ്തവുമാണെന്ന്, ലോക സാമ്പത്തിക സാഹചര്യവും നിഗമനങ്ങളും സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തിന്‍റെ വലിയൊരളവില്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കാ താങ്ങാനാകാത്ത തരത്തിലുള്ള കോവിഡ് രണ്ടാം തരംഗമാണ് ഇന്ത്യയെ ബാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ രാജ്യം ‘വാക്സിനുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും വിതരണം ശക്തമാക്കുന്നതിനും സാധ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്ന് യുഎന്‍ നിര്‍ദേശിക്കുന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഈ വര്‍ഷം ജനുവരിയില്‍ നടത്തിയതിനേക്കാള്‍ 0.2 ശതമാനം കൂടുതലാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള വളര്‍ച്ചാ നിഗമനം. അടുത്ത വര്‍ഷത്തെ നിഗമനം 4.2 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷം നിക്ഷേപ വളര്‍ച്ച നെഗറ്റിവ് 10.2 ശതമാനം ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് -19 കേസുകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം തുടങ്ങിയ ഘട്ടത്തില്‍ തന്നെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മുന്നോട്ടുവെച്ച് 12.5 ശതമാനത്തേക്കാള്‍ കുറവാണ് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയെ സംബന്ധിച്ച നിഗമനം. യുഎന്‍ കലണ്ടര്‍ വര്‍ഷത്തിന്‍റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിട്ടുള്ളത്. അതേസമയം ഐഎംഎഫ് സാമ്പത്തിക വര്‍ഷമാണ് വിലയിരുത്തലിനായി ഉപയോഗിക്കുന്നത്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ ചൈനയിലെയും യുഎസിലെയും വീണ്ടെടുക്കല്‍ മൂലം 2021 ല്‍ ആഗോള സമ്പദ്വ്യവസ്ഥ 5.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ചൈന 8.2 ശതമാനവും യുഎസ് 6.2 ശതമാനവും വളര്‍ച്ച നേടുമെന്ന് പ്രവചിക്കപ്പെടുന്നു. 1984ന് ശേഷം യുഎസ് കണ്ട ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.

Maintained By : Studio3