യുഎസില്‍ സൈബര്‍ ആക്രമണം ഇന്ധനപൈപ്പ്ലൈന്‍ പ്രവര്‍ത്തനം ഭാഗികമായി പുനഃസ്ഥാപിച്ചു
1 min readവാഷിംഗ്ടണ്‍: സൈബര്‍ ആക്രമണത്തില്‍ പ്രവര്‍ത്തനം നിലച്ചുപോയ യുഎസിലെ ഏറ്റവും വലിയ ഇന്ധന പൈപ്പ്ലൈനിന്‍റ പ്രവര്‍ത്തനം ഭാഗികമായി പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ തീരത്ത് ദിനംപ്രതി 100 ദശലക്ഷം ഗാലന്‍ ഇന്ധനം എത്തിക്കുന്ന കൊളോണിയല്‍ പൈപ്പ്ലൈനില്‍ ഈ മാസം ഏഴിനാണ് സൈബര്‍ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ലൈനിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.രാജ്യത്തെ ഏറ്റവും വലിയ ശുദ്ധീകരിച്ച ഉല്‍പ്പന്ന പൈപ്പ്ലൈനും ഇതാണ്. ഇന്ധനവിതരണം നിലച്ചത് രാജ്യത്ത് ആശങ്കകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ലൈനുകള്‍ പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി.
നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍സ്ബോറോ മുതല്‍ മേരിലാന്‍ഡിലെ വുഡ്ബൈന്‍ വരെ പ്രവര്‍ത്തിക്കുന്ന ലൈന്‍ 4 പരിമിതമായ സമയത്തേക്ക് മാനുവല്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിപ്പിച്ചതെന്ന് കൊളോണിയല്‍ പൈപ്പ്ലൈന്‍ കമ്പനി പറഞ്ഞു.പ്രധാന ലൈനുകള്‍ ഓഫ്ലൈനില്‍ തുടരുമ്പോള്‍ ടെര്‍മിനലുകള്‍ക്കും ഡെലിവറി പോയിന്‍റുകള്‍ക്കുമിടയിലുള്ള ചില ചെറിയ ലാറ്ററല്‍ ലൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.ആഴ്ചാവസാനത്തോടെ പ്രവര്‍ത്തന സേവനം പുനഃസ്ഥാപിക്കുകയെന്നതാണ് ലക്ഷ്യമെന്ന് കമ്പനി നേരത്തെ ഒരു പ്രസ്താവനയില്‍ പറഞ്ഞു. സൈബര്‍ ആക്രമണം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊളോണിയല്‍ പൈപ്പ്ലൈന്‍ കമ്പനി എല്ലാ പൈപ്പ്ലൈന്‍ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.