December 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അതിരൂക്ഷം കോവിഡ് : മേയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

  • മേയ് 8 മുതല്‍ 16 വരെ കേരളം അടച്ചിടും
  • അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും
  • ചരക്ക്നീക്കം സുഗമമായി നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേരളം പൂര്‍ണമായും അടച്ചിടുന്നു. മേയ് 8 മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. ആശുപത്രി സേവനങ്ങള്‍ക്കും പാചകവാതക വിതരണത്തിനും തടസമുണ്ടാകില്ല. ചരക്കുനീക്കവും സുഗമമായി നടക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് രണ്ടാം വരവ് ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ നേരത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും കേസുകളുടെ എണ്ണത്തില്‍ കുറവ് വരാതിരുന്നതിനാലാണ് ലോക്ക്ഡൗണ്‍ തന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കാന്‍ കാരണം. ഐഎംഎ ഉള്‍പ്പടെയുള്ള ആരോഗ്യ സംഘടനകള്‍ ലോക്ക്ഡൗണ്‍ വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

  എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി ടെക്നോപാര്‍ക്ക്

മിനി ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തിയെങ്കിലും പുറത്തിറങ്ങുന്ന 80 ശതമാനം പേരും അനാവശ്യ കാര്യങ്ങള്‍ക്കാണെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ലോക്ക്ഡൗണ്‍. ചൊവ്വാഴ്ച്ച ആരംഭിച്ച മിനി ലോക്ക്ഡൗണിന് കാര്യമായ ഇംപാക്റ്റ് സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതൊന്നും വലിയ തോതില്‍ ഗുണം ചെയ്തില്ലെന്നും വിദഗ്ധര്‍ പറയുന്നു. ചെറിയ നിയന്ത്രണങ്ങള്‍ കൊണ്ട് ഫലമില്ലെന്ന് കണ്ടതിനാലാണ് ലോക്ക്ഡൗണെന്നും ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സാവകാശമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

Maintained By : Studio3