November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതുച്ചേരിയില്‍ ഇതാദ്യമായി എന്‍ഡിഎ

ചെന്നൈ:പുതുച്ചേരിയില്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് പറഞ്ഞു. ഇത് പാര്‍ട്ടിയുടെ നിസാര നേട്ടമല്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി അഭിപ്രായപ്പെട്ടു. ഈ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

എന്‍ ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എന്‍ഡിഎ 30 സീറ്റുകളില്‍ 16ല്‍ വിജയം കണ്ടു. ഇതില്‍ ബിജെപി ആറ് സീറ്റുകളില്‍ വിജയിച്ചു. എന്‍ ആര്‍ കോണ്‍ഗ്രസ് 10 സീറ്റുകള്‍ സ്വന്തമാക്കി. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് 2 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഡിഎംകെ ആറില്‍ വിജയം കണ്ടു.ഇക്കാലമത്രയും തമിഴ്നാട്ടിലും പുതുച്ചേരിയിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. അതിനാണ് ഇതോയെ മാറ്റം വരുന്നത്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

പുതുച്ചേരി നിയമസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമായി ഇത് ബിജെപി അക്കൗണ്ട് തുറന്നു, തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറി. ഇത് വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്‍റിന്‍റെ പതനത്തിലേക്ക് നയിച്ചു.”ബിജെപിയുടെ ഭാഗമായ ഒരു സര്‍ക്കാരിനെ കാണുന്നത് രസകരമായിരിക്കും. തമിഴ് സംസാരിക്കുന്ന രാജ്യത്ത് ഇതാദ്യമായാണ് ബിജെപി സര്‍ക്കാറിന്‍റെ ഭാഗമാകുക,” പൊളിറ്റിക്കല്‍ അനലിസ്റ്റ് കൊളഹാല ശ്രീനിവാസ് പറഞ്ഞു.

Maintained By : Studio3