കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
1 min readബെംഗളൂരു: ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ കര്‍ണാടക തീരുമാനിച്ചു. കോവിഡ് പോസിറ്റീവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ ബെംഗളൂരു മുംബൈയെ മറികടന്നതിനെത്തുടര്‍ന്നാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ കാട്ടുതീ പോലെ പടരുന്ന മാരകമായ വൈറസിന്‍റെ ഇന്ത്യന്‍ വകഭേദങ്ങളെ നേരിടാന്‍ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്ന് വ്യക്തമാക്കി.
‘ചൊവ്വാഴ്ച മുതല്‍ മെയ് 10 വരെ ഗതാഗതത്തിനും മനുഷ്യര്‍ക്കും സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. പാല്‍, പച്ചക്കറികള്‍, പലചരക്ക് വില്‍പ്പന തുടങ്ങിയ അവശ്യ സേവനങ്ങള്‍ ഒഴികെ ഒന്നും അനുവദിക്കില്ല,’കടകള്‍ മെയ് 10 വരെ എല്ലാ ദിവസവും രാവിലെ 6 മുതല്‍ 10 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ.
ഏപ്രില്‍ 27 വൈകുന്നേരം മുതല്‍ കര്‍ശന നടപടികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘വെണ്ടര്‍മാരോടും കടയുടമകളോടും രാവിലെ 10 മണിക്ക് ശേഷം അടയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുക, അതിനാല്‍ പോലീസ് അവരെ നിര്‍ബന്ധിതരാക്കേണ്ടതില്ല. നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക ജോലികള്‍ എന്നിവ അനുവദിക്കും, എന്നാല്‍ വസ്ത്ര ഫാക്ടറികള്‍ പ്രവര്‍ത്തിക്കരുത്’ അദ്ദേഹം പറഞ്ഞു.
അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സഹായിക്കുന്നതിനായി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭാ യോഗത്തിന് മുമ്പ് കര്‍ണാടക സാങ്കേതിക ഉപദേശക സമിതി അംഗങ്ങളായ ബെംഗളൂരു സിവിക് ബോഡി ഓഫീസര്‍മാര്‍ മുഖ്യമന്ത്രി യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുറഞ്ഞത് 15 ദിവസമെങ്കിലും ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അവര്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ആരോഗ്യമന്ത്രി കെ സുധാകറും മന്ത്രിസഭാ യോഗത്തില്‍ ലോക്കഡൗണിനെ അനുകൂലിച്ചു.