ടൂറിസം മേഖലയ്ക്ക് സമഗ്ര പദ്ധതികള്‍
1 min readകൊറോണയുടെ ആഘാതത്തില്‍ നിന്നും വീണ്ടെടുക്കല്‍ നടത്തുന്ന ടൂറിസം മേഖയുടെ മുന്നോട്ടുപോക്ക് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഹെറിറ്റേജ് സ്‌പൈസ് റൂട്ട് പദ്ധതിയില്‍ കോഴിക്കോടും തിരുവനന്തപുരവും ഉള്‍പ്പെടുത്തും. 40 കോടി രൂപയാണ് ഇതിന് അനുവദിച്ചിട്ടുള്ളത്. അനൗപചാരിക വിദ്യാഭ്യാസവും കേരളത്തനിമയെ ഉള്‍ക്കൊള്ളുന്നതും കൂടി ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഭാഗമായി മുസിരിസ് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പഠിക്കുന്നതിനും പ്രത്യേക പ്രോഗ്രാം ആവിഷ്‌കരിക്കും. ഇത്തരം പഠന ടൂറുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് 5 കോടി രൂപ നീക്കിവെക്കുന്നു.
ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി രൂപീകരിക്കും. കോവിഡിന് ശേഷമുള്ള സവിശേഷതകള്‍ കണക്കിലെടുത്ത് കേരളത്തെ റീബ്രാന്‍ഡ് ചെയ്യുന്നത് ലക്ഷ്യമിട്ട് ടൂറിസം മാര്‍ക്കറ്റിംഗിന് 100 കോടി രൂപ നല്‍കും.
മൂന്നാറില്‍ ടാറ്റയുടെ സഹകരണത്തോടെ വിനോദസഞ്ചാരത്തിന് ട്രെയിന്‍ യാത്ര പുനരുജ്ജീവിപ്പിക്കും. ഇതിന് ഭൂമി വിട്ടുനല്‍കാന്‍ ടാറ്റ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവിലെ ടൂറിസം കേന്ദ്രങ്ങളിലെ പശ്ചാത്തല വികസനത്തിന് 117 കോടി രൂപ നീക്കിവെച്ചു. ഗസ്റ്റ്ഹൗസുകളുടെ വികസനത്തിന് 25 കോടി. സ്വകാര്യ മേഖലയിലെ നൂതന ടൂറിസം ഉല്‍പ്പന്നങ്ങള്‍ക്കും പൈതൃക വാസ്തു ശില്‍പ്പ സംരക്ഷണത്തിനുമായി 13 കോടി രൂപ നീക്കിവെച്ചു. ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്കും കെടിഡിസിക്കുമായി 10 കോടി രൂപ വീതം നീക്കിവെക്കുന്നതായും മന്ത്രി അറിയിച്ചു.
എക്കോ ടൂറിസം അടക്കം നൂതന ടൂറിസം ഉല്‍പ്പന്നങ്ങളുടെ വികസനത്തിന് 3 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൊച്ചി ബിനാലെയ്ക്ക് 7 കോടി രൂപയും ബിനാലെയുടെ ഭാഗമായ ആലപ്പുഴ ആഗോള ചിത്ര പ്രദര്‍ശനത്തിന് 2 കോടി രൂപയും നല്‍കും. മറ്റ് സാംസ്‌കാരിക മേളകള്‍ക്കായി 10 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്